ഐഎൽ ആൻഡ് എഫ്എസ് തട്ടിപ്പ്; എംഡി അറസ്റ്റിൽ
ഐഎൽ ആൻഡ് എഫ്എസ് തട്ടിപ്പ്; എംഡി അറസ്റ്റിൽ
Saturday, April 13, 2019 11:11 PM IST
മും​ബൈ: ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച​ർ ലീ​സിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ് (ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ്) ഗ്രൂ​പ്പി​ലെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ആ​യി​രു​ന്ന ര​മേ​ഷ് ബാ​വ അ​റ​സ്റ്റി​ലാ​യി. ഗു​രു​ത​ര ത​ട്ടി​പ്പു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന എ​സ്എ​ഫ്ഒ ആ​ണ് അ​റ​സ്റ്റ് ന​ട​ത്തി​യ​ത്. ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ് ചെ​യ​ർ​മാ​ൻ ഹ​രി​ശ​ങ്ക​ര​നെ ഒ​ന്നാം തീ​യ​തി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ബാ​വ​യെ ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​രി​ശ​ങ്ക​ര​ൻ ഇ​പ്പോ​ൾ മും​ബൈ​യി​ൽ ജ​യി​ലി​ലാ​ണ്.

ഉ​പ​ക​ന്പ​നി​ക​ളും പ്ര​ത്യേ​കാ​വ​ശ്യ​ത്തി​നു​ള്ള ക​ന്പ​നി​ക​ളു​മ​ട​ക്കം ഇ​രു​ന്നൂ​റോ​ളം ക​ന്പ​നി​ക​ൾ ഐ​എ​ൻ ആ​ൻ​ഡ് എ​ഫ്എ​സ് ഗ്രൂ​പ്പി​ലു​ണ്ട്. മൊ​ത്തം ഒ​ന്നേ​കാ​ൽ ല​ക്ഷം കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത ക​ന്പ​നി​ക​ൾ​ക്കു​ണ്ട്.

റോ​ഡ് - പാ​ലം നി​ർ​മാ​ണ​ങ്ങ​ളി​ലും വ​ലി​യ ഭ​വ​ന നി​ർ​മാ​ണ പ്രോ​ജ​ക്‌​റ്റു​ക​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യെ ഗ്രൂ​പ്പി​ന്‍റെ ഉ​പക​ന്പ​നി​ക​ളും പ്ര​ത്യേ​ക ക​ന്പ​നി​ക​ളും വി​റ്റ് ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു സ​ർ​ക്കാ​ർ. ഗ​വ​ൺമെന്‍റ് നി​യോ​ഗി​ച്ച ഒ​രു ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡാ​ണു ഗ്രൂ​പ്പി​നെ ഇ​പ്പോ​ൾ ന​യി​ക്കു​ന്ന​ത്.


ബാ​ധ്യ​ത​ക​ളു​ടെ വ​ലു​പ്പം മൂ​ലം ഗ്രൂ​പ്പ് ഒ​റ്റ​യ​ടി​ക്കു ത​ക​ർ​ന്നാ​ൽ ധ​ന​കാ​ര്യ​മേ​ഖ​ല​യി​ൽ വ​ലി​യ കോ​ളി​ള​ക്ക മു​ണ്ടാ​കും എ​ന്ന​തു കൊ​ണ്ടാ​ണു കേ​ന്ദ്രം ഇ​ട​പെ​ട്ട​ത്.ഗ്രൂ​പ്പ് ക​ന്പ​നി​ക​ൾ ഇ​റ​ക്കി​യ ക​ട​പ്പ​ത്ര​ങ്ങ​ളി​ൽ നി​ര​വ​ധി മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളും പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടു​ക​ളും പെ​ൻ​ഷ​ൻ ഫ​ണ്ടു​ക​ളും പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്നു.

പെ​ൻ​ഷ​ൻ - പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടു​ക​ൾ​ക്കു ത​ന്നെ 9200 കോ​ടി​യി​ൽ പ​രം രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.