മി​നി ഇ​ന്ത്യ​യു​ടെ കൊ​ച്ചി​യി​ലെ ഡീ​ല​ർ പാ​ർ​ട്ണ​റാ​യി ഇ​വി​എം ഓ​ട്ടോ​ക്രാ​ഫ്റ്റി​നെ നി​യ​മി​ച്ചു
Thursday, April 18, 2019 11:13 PM IST
കൊച്ചി: ബിഎംഡബ്ല്യു ഇന്ത്യയുടെ ഉപവിഭാഗമായ മി​നി ഇ​ന്ത്യ​യു​ടെ കൊ​ച്ചി​യി​ലെ ഡീ​ല​ർ പാ​ർ​ട്ണ​റാ​യി ഇ​വി​എം ഓ​ട്ടോ​ക്രാ​ഫ്റ്റി​നെ നി​യ​മി​ച്ചു. ഇ​വി​എം ഓ​ട്ടോ​ക്രാ​ഫ്റ്റ്, ഡീ​ല​ർ പ്രി​ൻ​സി​പ്പ​ൽ സാ​ബു ജോ​ണി​യാ​യി​രി​ക്കും ഡീ​ല​ർ​ഷി​പ്പി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ ത​ങ്ങ​ളു​ടെ ഡീ​ല​ർ പാ​ർ​ട്ണ​റാ​യി ഇ​വി​എം ഓ​ട്ടോ​ക്രാ​ഫ്റ്റി​നെ നി​യ​മി​ക്കു​ന്ന​ത് വ​ഴി, കേ​ര​ള​ത്തി​ലെ ആ​ളു​ക​ൾ​ക്കും മിനി ലൈ​ന​പ്പ് ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങു​ന്ന​തെ​ന്നു ബി​എം​ഡ​ബ്ലു ഗ്രൂ​പ്പ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ഹാ​ൻ​സ് ക്രി​സ്റ്റ്യ​ൻ ബേ​ർ​ട്ട​ൽ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.