ലക്ഷം കോടിയിലേക്ക് അടുത്ത് ജൻ ധൻ അക്കൗണ്ടുകൾ
Monday, April 22, 2019 11:10 PM IST
ന്യൂ​ഡ​ൽ​ഹി: ജ​ൻ ധ​ൻ പ​ദ്ധ​തി പ്ര​കാ​രം തു​റ​ന്നി​ട്ടു​ള്ള അ​ക്കൗ​ണ്ടു​ക​ളി​ലെ ആ​കെ നി​ക്ഷേ​പം ഒ​രു ല​ക്ഷം കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. ജ​ൻ ധ​ൻ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ട് ഏ​ക​ദേ​ശം അ​ഞ്ചു വ​ർ​ഷ​മാ​യി. ഏ​പ്രി​ൽ മൂ​ന്നു​വ​രെ 97,665.66 കോ​ടി രൂ​പ ജ​ൻ ധ​ൻ അ​ക്കൗ​ണ്ടു​ക​ളി​ലു​ണ്ട്.

ആ​കെ 35.39 കോ​ടി അ​ക്കൗ​ണ്ടു​ക​ളാ​ണ് ജ​ൻ ധ​ൻ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ തു​റ​ന്നി​ട്ടു​ള്ള​ത്. ഇ​തി​ൽ 50 ശ​ത​മാ​നം ഉ​ട​മ​ക​ൾ സ്ത്രീ​ക​ള​ാ​ണ്. 27.89 കോ​ടി അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് റു​പേ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.