കാർലോസ് ഘോന് ജാമ്യം
കാർലോസ് ഘോന് ജാമ്യം
Thursday, April 25, 2019 11:12 PM IST
ടോ​ക്കി​യോ: നി​സാ​ൻ മോ​ട്ടോ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ കാ​ർ​ലോ​സ് ഘോ​ന് ജാ​മ്യം അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം അ​റ​സ്റ്റി​ലാ​യ അ​ദ്ദേ​ഹ​ത്തി​ന് ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത്. 45 ല​ക്ഷം ഡോ​ള​ർ കെ​ട്ടി​വ​ച്ച​തി​നേ​ത്തു​ട​ർ​ന്നാ​ണ് ടോ​ക്കി​യോ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

2017 ജൂ​ലൈ - 2018 ജൂ​ലൈ കാ​ല​യ​ള​വി​ൽ 50 ല​ക്ഷം ഡോ​ള​ർ വെ​ട്ടി​ച്ചു​വെ​ന്നാ​ണ് ഘോ​ന് എ​തി​രേ​യു​ള്ള പ്ര​ധാ​ന ആ​രോ​പ​ണം. ക​ഴി​ഞ്ഞ മാ​സം ജാ​മ്യം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പു​തി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​തോ​ടെ ഈ ​മാ​സം നാ​ലി​നു വീ​ണ്ടും അ​റ​സ്റ്റി​ലാ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.