മൈക്രോസോഫ്റ്റിന് ലക്ഷം കോടി ഡോളർ മൂല്യം
Thursday, April 25, 2019 11:12 PM IST
വാഷിംഗ്ടൺ ഡിസി: ടെക് ഭീമൻ മൈക്രോസോഫ്റ്റ് കോർപിന്റെ മൂല്യം ലക്ഷം കോടി ഡോളർ (70 ലക്ഷം കോടി രൂപ) പിന്നിട്ടു. ബുധനാഴ്ചയാണ് കമ്പനി ഈ നാഴികക്കല്ല് പിന്നിട്ടത്. കംപ്യൂട്ടിംഗ് ബിസിനസിലെ തുടർച്ചയായ വളർച്ചയാണ് നേട്ടത്തിനു കാരണം.
വാൾസ്ട്രീറ്റ് കണക്കുകൂട്ടിയതിലും മികച്ച ത്രൈമാസ റിപ്പോർട്ടാണ് മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വിൻഡോസിന്റെ അപ്രതീക്ഷിത മുന്നേറ്റവും ക്ലൗഡ് ബിസിനസും മികച്ച മുന്നേറ്റം കാഴ്ചവച്ചു. ഇതോടെ കമ്പനിയുടെ ഓഹരികൾ 4.4 ശതമാനം ഉയർന്നു.
ഈ വർഷം മാത്രം മൈക്രോസോഫ്റ്റ് ഓഹരികൾ 23 ശതമാനം ഉയർന്നിട്ടുണ്ട്.