കൂടുതൽ സർവീസുകൾ നടത്താൻ അനുവദിക്കണം: ഖത്തർ എയർവേസ്
Wednesday, May 15, 2019 11:00 PM IST
ന്യൂഡൽഹി: ഏറെ യാത്രാത്തിരക്കുള്ള മധ്യവേനലവധിക്കാലത്ത് താത്കാലികമായി കൂടുതൽ വിമാനസർവീസുകൾ നടത്താൻ അനുവദിക്കണമെന്ന് ഖത്തർ എയർവേസ്. ഡൽഹി, മുംബൈ, ബാംഗ്ലൂർ ഉൾപ്പെടെയുള്ള ഏറെ തിരക്കുള്ള റൂട്ടുകളിൽ സർവീസ് അനുവദിക്കണമെന്നാണ് വ്യോമയാന മന്ത്രാലയത്തോട് അഭ്യർഥിച്ചിരിക്കുന്നത്.
ജെറ്റ് എയർവേസിന്റെ അഭാവത്തിൽ ഇപ്പോൾ മറ്റ് എയർലൈനുകളിലെ ടിക്കറ്റ്നിരക്ക് വർധിച്ചിട്ടുണ്ട്. ഇത് ഖത്തറിലെ വലിയൊരു വിഭാഗം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഖത്തർ എയർവേസിന്റെ അഭിപ്രായം.