സി​യാ​ൽ സൗ​രോ​ർ​ജ പ​ദ്ധ​തി കാ​ണാൻ 40 രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ എത്തുന്നു
സി​യാ​ൽ സൗ​രോ​ർ​ജ പ​ദ്ധ​തി കാ​ണാൻ 40 രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ എത്തുന്നു
Tuesday, May 21, 2019 12:13 AM IST
കൊ​​​ച്ചി: ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സോ​​​ളാ​​​ർ അ​​​ല​​​യ​​​ൻ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 40 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അ​​​ബാം​​​സ​​​ഡ​​​ർ​​​മാ​​​രും ഹൈ​​​ക്ക​​​മ്മീ​​ഷ​​​ണ​​​ർ​​​മാ​​​രും സി​​​യാ​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​ന്നു. ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ സ​​​ന്പൂ​​​ർ​​​ണ സൗ​​​രോ​​​ർ​​​ജ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​യ സി​​​യാ​​​ലി​​​ന്‍റെ സൗ​​​രോ​​​ർ​​​ജ പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​ണ് 22 ന് ​​​രാ​​​ഷ്‌ട്രപ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ സം​​​ഘം കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തു​​​ന്ന​​​ത്. രാ​​​വി​​​ലെ 10 ന് ​​​എ​​​ത്തു​​​ന്ന സം​​​ഘം സി​​​യാ​​​ൽ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്ന് പ്ര​​​ധാ​​​ന സൗ​​​രോ​​​ർ​​​ജ പ്ലാ​​​ന്‍റ് സ​​​ന്ദ​​​ർ​​​ശി​​​ക്കും.

ഇ​​​ന്ത്യ​​​യും ഫ്രാ​​​ൻ​​​സും മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത് 2015 ൽ ​​​രൂ​​​പം ന​​​ൽ​​​കി​​​യ ആ​​​ഗോ​​​ള സം​​​ഘ​​​ട​​​ന​​​യാ​​​ണ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സോ​​​ളാ​​​ർ അ​​​ല​​​യ​​​ൻ​​​സ് (ഐ​​​എ​​​സ്എ). 74 രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​തി​​​ൽ അം​​​ഗ​​​മാ​​​ണ്. പ​​​ര​​​മാ​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സൗ​​​രോ​​​ർ​​​ജ പ്ലാ​​​ന്‍റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച് ഫോ​​​സി​​​ൽ ഇ​​​ന്ധ​​​ന​​​ത്തോ​​ടു​​​ള്ള ആ​​​ശ്ര​​​യം കു​​​റ​​​യ്ക്കു​​​ക, ഇ​​​തി​​​നാ​​​യി മി​​​ക​​​ച്ച മാ​​​തൃ​​​ക​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ക, 2030 ഓ​​​ടെ ആ​​​യി​​​രം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ഫ​​​ണ്ട് രൂ​​​പ​​​വ​​​ത്കരി​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ഐ​​​എ​​​സ്എ​​​യു​​​ടെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ. സ​​​മാ​​​ന പ​​​ദ്ധ​​​തി വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ആ​​​രാ​​​ഞ്ഞാ​​​ണ് സം​​​ഘം സി​​​യാ​​​ലി​​​ൽ എ​​​ത്തു​​​ന്ന​​​ത്.


2018 ൽ ​​​ഐ​​​ക്യ​​​രാ​​​ഷ്‌ട്രസ​​​ഭ​​​യു​​​ടെ പ​​​ര​​​മോ​​​ന്ന​​​ത പ​​​രി​​​സ്ഥി​​​തി പു​​​ര​​​സ്കാ​​​ര​​​മാ​​​യ ’ചാ​​​ന്പ്യ​​​ൻ​​​സ് ഓ​​​ഫ് എ​​​ർ​​​ത്ത്’ സി​​​യാ​​​ലി​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ എ​​​ട്ട് പ്ലാ​​​ന്‍റു​​​ക​​​ളി​​​ലാ​​​യി 40 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ മൊ​​​ത്തം സ്ഥാ​​​പി​​​ത​​​ശേ​​​ഷി​​​യു​​​ണ്ട്. പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 1.63 ല​​​ക്ഷം യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്നു. 1.53 ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​ണ് സി​​​യാ​​​ലി​​​ന്‍റെ പ്ര​​​തി​​​ദി​​​ന ഊ​​​ർ​​​ജാ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.