കാൻസർ മരുന്നുകൾക്കു വില ഗണ്യമായി കുറച്ചു
Tuesday, May 21, 2019 11:24 PM IST
ന്യൂ​ഡ​ൽ​ഹി: ഏ​താ​നും കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ വി​ല ഗ​ണ്യ​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി (എ​ൻ​പി​പി​എ) ആ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

പെ​മെ​ട്രെ​ക്സെ​ഡ് 500 മി​ല്ലി​ഗ്രാം ഇ​ൻ​ജ​ക്‌​ഷ​ന്‍റെ വി​ല 22,000 രൂ​പ​യി​ൽ​നി​ന്ന് 2800 രൂ​പ​യാ​കും. 100 മി​ല്ലി​ഗ്രാ​മി​ന് 7700-ൽ ​നി​ന്ന് 800 രൂ​പ​യാ​യി കു​റ​യും. ശ്വാ​സ​കോ​ശാ​ർ​ബു​ദം, ആ​സ്ബ​സ്‌​റ്റോ​സ് പൊ​ടി ഉ​ള്ളി​ൽ​ച്ചെ​ന്ന് ഉ​ണ്ടാ​കു​ന്ന മെ​സോ​തെ​ലി​യോ​മ തു​ട​ങ്ങി​യ​വ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ഷ​ധ​മാ​ണി​ത്.

എ​ർ​ലോ​ടി​നി​ബ് 100 മി​ല്ലി​ഗ്രാ​മി​ന് 6600-ൽ​നി​ന്ന് 1840 രൂ​പ​യാ​കും. 150 മി​ല്ലി​ഗ്രാ​മി​ന് 8800-ൽ ​നി​ന്ന് 2400 രൂ​പ​യാ​യി കു​റ​യും.

സ്ത​നാ​ർ​ബു​ദ ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എ​പി​റൂ​ബി​സി​ൻ 50 മി​ല്ലി​ഗ്രാ​മി​ന് 2662-ൽ ​നി​ന്ന് 960 രൂ​പ​യാ​കും. കി​ഡ്നി​യി​ലെ കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കും അ​വ​യ​വ മാ​റ്റി​വ​യ്ക്ക​ലി​ലും ഉ​പ​യോ​ഗി​ക്കു​ന്ന എ​വ​റോ​ലി​മ​സ്, പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​റി​ന്‍റെ​യും മ​റ്റും ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ലൂ​പ്രോ​ൺ ഇ​ൻ​ജെ​ക്‌​ഷ​ൻ എ​ന്നി​വ​യു​ടെ വി​ല​യും ഗ​ണ്യ​മാ​യി കു​റ​ച്ചു.


കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ ലാ​ഭ​മാ​ർ​ജി​ൻ 30 ശ​ത​മാ​ന​മ​ക്കി നി​ജ​പ്പെ​ടു​ത്തി​യാ​ണ് ഈ ​ന​ട​പ​ടി. ഇ​തു​വ​ഴി രാ​ജ്യ​ത്തെ 22 ല​ക്ഷം കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു പ്ര​തി​വ​ർ​ഷം 800 കോ​ടി​രൂ​പ​യു​ടെ നേ​ട്ട​മു​ണ്ടാ​കും.

എ​ല്ലാ ഔ​ഷ​ധ​ങ്ങ​ൾ​ക്കും ലാ​ഭ​മാ​ർ​ജി​ൻ 30 ശ​ത​മാ​ന​മാ​ക്കി നി​ജ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും നീ​തി​ആ​യോ​ഗും ഇ​തി​നു​ള്ള നി​ർ​ദേ​ശം വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്തു​ക​ഴി​ഞ്ഞു.

ഇ​തു​വ​രെ ആ​യി​ര​ത്തോ​ളം ഔ​ഷ​ധ​ങ്ങ​ൾ​ ഔ​ഷ​ധ​വി​ല നി​യ​ന്ത്ര​ണ ഉ​ത്ത​ര​വി​ന്‍റെ കീ​ഴി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​വ​ശ്യ​മ​രു​ന്നു​ക​ൾ എ​ന്ന പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യാ​ണ് ഇ​തു ചെ​യ്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.