റബർ വില 140 രൂപയിലെത്തി
Tuesday, May 21, 2019 11:25 PM IST
കോ​ട്ട​യം: ര​ണ്ടുവ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കുശേഷം റ​ബ​ർ വി​ല ആ​ർ​എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 140 രൂ​പ​യി​ലെ​ത്തി. ആ​ർ​എ​സ്എ​സ് അ​ഞ്ച് ഗ്രേ​ഡി​ന് 137 രൂ​പ​യാ​ണ് വി​ല. ഒ​രാ​ഴ്ച​യാ​യി വി​ല ദി​വ​സ​വും ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ക​ർ​ഷ​ക​ർ​ക്ക് വി​ൽ​ക്കാ​ൻ സ്റ്റോ​ക്കി​ല്ല. അ​തി​നാ​ൽ വി​ല ക്കയറ്റത്തിൽ ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​മൊ​ന്നു​മി​ല്ല.

റ​ബ​ർ ബോ​ർ​ഡി​ന്‍റെ പ്ര​ഖ്യാ​പി​ത വി​ല​യി​ൽ റ​ബ​ർ വാ​ങ്ങാ​ൻ വ്യ​വ​സാ​യി​ക​ൾ താ​ത്പ​ര്യ​പ്പെ​ടു​ന്നു​മി​ല്ല. പ്ര​മു​ഖ ട​യ​ർ ക​ന്പ​നി​ക​ൾ ഇ​ന്ന​ലെ 136-137 രൂ​പ നി​ര​ക്കി​ലാ​ണ് ഷീ​റ്റ് വാ​ങ്ങി​യ​ത്. വി​ല ഇ​ടി​യു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ ഡീ​ല​ർ​മാ​രും റ​ബ​ർ ബോ​ർ​ഡിന്‍റെ പ്ര​ഖ്യാ​പി​ത നി​ര​ക്ക് ന​ൽ​കാ​ൻ താ​ത്​പ​ര്യ​പ്പെ​ടു​ന്നി​ല്ല. ഉ​യ​ർ​ന്ന് ഗ്രേ​ഡി​നു 135 രൂ​പ​യാ​ണ് ഇ​ന്ന​ലെ വ്യാ​പാ​രി​ക​ൾ വി​ല​യി​ട്ട​ത്.

വി​ദേ​ശ​വി​ല കൂ​ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇപ്പോൾ ഇ​റ​ക്കു​മ​തി സാ​ധ്യ​ത കു​റ​ഞ്ഞിട്ടുണ്ട്. ഉ​ത്പാ​ദ​നം മെ​ച്ച​പ്പെ​ടാ​ൻ ര​ണ്ടു മാ​സം കൂ​ടി കാ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​ർ വി​ല അ​ല്പം കൂ​ടി ഉ​യ​രു​മെ​ന്നാ​ണു സൂ​ച​ന.


2017 ജ​നു​വ​രി​യി​ലാ​ണ് മു​ൻ​പ് റ​ബ​ർ വി​ല അ​ല്​പ​മെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട​ത്. ആ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ 146, ഫെ​ബ്രു​വ​രിയിൽ 159, മാ​ർ​ച്ചിൽ 150, ഏ​പ്രി​ലിൽ 143 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു മാ​സ​ശ​രാ​ശ​രി വി​ല. പി​ന്നീ​ട് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ല 110 രൂ​പ വ​രെ താ​ഴ്ന്നു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 124 രൂ​പ​യാ​യി​രു​ന്നു ആ​ർ​എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന്‍റെ ശ​രാ​ശ​രി വി​ല. ആ​ർ​എ​സ്എ​സ് അ​ഞ്ച് ഗ്രേ​ഡി​ന് 118 രൂ​പ​യും.

അ​തേസ​മ​യം ക​ർ​ഷ​ക​ർ​ക്ക് വി​വി​ധ ഗ്രേ​ഡു​ക​ളി​ൽ ല​ഭി​ച്ച ശ​രാ​ശ​രി വി​ല 116 രൂ​പ മാ​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.