റെ​ഡ്മി നോ​ട്ട് 7 എ​സ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു
റെ​ഡ്മി നോ​ട്ട് 7 എ​സ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു
Saturday, May 25, 2019 12:54 AM IST
ന്യൂഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ന​ന്പ​ർ വ​ണ്‍ സ്മാ​ർ​ട്ട്ഫോ​ണ്‍ ബ്രാ​ൻ​ഡാ​യ ഷ​വോ​മി, റെ​ഡ്മി നോ​ട്ട് 7 ന്‍റെ പി​ന്തു​ട​ർ​ച്ച​യാ​യി നോ​ട്ട് 7 എ​സ് അ​വ​ത​രി​പ്പി​ച്ചു. 48 എം​പി കാമ​റ​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണാ​ണ് ഷ​വോ​മി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക്വാ​ൽ​ക്കം സ്നാ​പ്ഡ്രാ​ഗ​ണ്‍ 660 എഐഇ ക്രി​യോ പ്രോ​സ​സിം​ഗി​ലാ​ണ് റെ​ഡ്മി നോ​ട്ട് 7 എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എംഐയുഇയു​ടെ എഐ സീ​ൻ ഡി​റ്റക്‌ഷ​ൻ, എഐ ഫേ​സ് അ​ണ്‍​ലോ​ക്കി​നൊ​പ്പം എഐ പോ​ർ​ട്രെ​യി​റ്റ് എ​ന്നി​വ കാമ​റയുടെ പ്രത്യേകതയാണ്. 48 എം​പി മെ​യി​ൻ കാമ​റ​യ്ക്കൊ​പ്പം ഈ ​ഫോ​ണി​ൽ 5 എം​പി ഡെ​പ്ത് സെ​ൻ​സ​റു​മു​ണ്ട്.


റെ​ഡ്മി നോ​ട്ട് 7 എ​സിന്‍റെ 3 ജി​ബി + 32 ജി​ബി പ​തി​പ്പി​ന് 10,999 രൂ​പ​യും 4 ജി​ബി + 64 ജി​ബി പ​തി​പ്പി​ന് 12,999 രൂ​പ​യു​മാ​ണ് വി​ല. സ​ഫ​യ​ർ ബ്ലൂ, ​റൂ​ബി റെ​ഡ്, ഒ​ണി​ക്സ് ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ൽ ഫോ​ണ്‍ ല​ഭ്യ​മാ​ണ്. എം​ഐ ഡോ​ട്ട് കോം, ​ഫ്ളി​പ്കാ​ർ​ട്ട്, ഹോം​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ആ​രം​ഭി​ച്ചിട്ടുണ്ട്. ഓ​ഫ്‌ലൈൻ സ്റ്റോ​റു​ക​ളി​ലും ഫോ​ണ്‍ ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.