വില്പന കുറഞ്ഞു, മാ​രു​തി, ടാ​റ്റ, ഹോ​ണ്ട, മ​ഹീ​ന്ദ്ര തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ചു
വില്പന കുറഞ്ഞു, മാ​രു​തി, ടാ​റ്റ, ഹോ​ണ്ട, മ​ഹീ​ന്ദ്ര തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ചു
Monday, June 10, 2019 11:03 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ വാ​ഹ​നനി​ർ​മാ​താ​ക്ക​ളെ​ല്ലാം ആ​ശ​ങ്ക​യി​ലാ​ണ്. ഇ​രു​ച​ക്ര, നാ​ലു ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ സ്റ്റോ​ക്കു​ക​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഏ​താ​ണ്ട് ഏ​ഴു മാ​സ​മാ​യി രാ​ജ്യ​ത്ത് വി​ല്പ​ന കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

ഈ ​മാ​സം ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ ക​ണ​ക്കെ​ടു​പ്പി​ൽ ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം യാ​ത്രാ​വാ​ഹ​ന​ങ്ങ​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ആ​കെ മൂ​ല്യം 35,000 കോ​ടി രൂ​പ വ​രും. ഇ​രു​ച​ക്ര വാ​ഹ​ന വി​ഭാ​ഗ​ത്തി​ൽ 17,000 കോ​ടി രൂ​പ​യു​ടെ 30 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​പ്പു​ണ്ട്.

വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളെ​ല്ലാം ത​ങ്ങ​ളു​ടെ പ്ലാ​ന്‍റു​ക​ൾ അ​ട​ച്ചി​ടു​ക​യോ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. മേ​യി​ൽ മാ​രു​തി സു​സു​കി ആ​രം​ഭി​ച്ച ഊ ​ഉ​ത്പാ​ദ​നം കു​റ​യ്ക്ക​ൽ പ​രി​പാ​ടി​യി​ൽ പി​ന്നീ​ട് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര, ടാ​റ്റാ മോ​ട്ടോ​ഴ്സ് തു​ട​ങ്ങി​യ ക​ന്പ​നി​ക​ളും പ​ങ്കാ​ളി​ക​ളാ​യി.

ഈ ​മാ​സം 23 മു​ത​ൽ 30 വ​രെ ര​ണ്ടാം ഘ​ട്ട ഉ​ത്പാ​ദ​നം നി​ർ​ത്ത​ലി​ന് മാ​രു​തി പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്. 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ച്ച​ശേഷം മ​ഹീ​ന്ദ്ര പ​ല ത​വ​ണ​ക​ളി​ലാ​യി അ​ഞ്ചു മു​ത​ൽ 13 വ​രെ ദി​വ​സം ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്.


ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ സ​ന​ന്ദ് പ്ലാ​ന്‍റ് മേ​യ് 27 മു​ത​ൽ ജൂ​ൺ മൂ​ന്നു വ​രെ അ​ട​ച്ചി​ട്ടു. ഈ ​മാ​സം അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ ഹോ​ണ്ട കാ​ർ​സ് ഇ​ന്ത്യ​യും ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ചു. റെ​നോ സി​സാ​നും സ്കോ​ഡ ഓ​ട്ടോ​യും അ​ടു​ത്ത റൗ​ണ്ട് അ​ട​ച്ചി​ട​ലി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഈ ​മാ​സം നാ​ലു മു​ത​ൽ പ​ത്തു ദി​വ​സം വ​രെ​യെ​ങ്കി​ലും ഉ​ത്പാ​ദ​നം നി​ർ​ത്തി​യേ​ക്കും.

പ്ലാ​ന്‍റു​ക​ൾ അ​ട​ച്ചി​ടു​ന്ന​തി​ലൂ​ടെ മേ​യ്-​ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ 20-25 ശ​ത​മാ​നം കു​റ​വ് വ​രു​ത്തും. വി​ൽ​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ജി​എ​സ്ടി അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ഇ​ത് ഡീ​ല​ർ​ഷി​പ്പു​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കും.

അ​തേ​സ​മ​യം, ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ച്ച് ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ​സ് പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. മേ​യി​ൽ ക​ന്പ​നി​യു​ടെ ആ​ഭ്യ​ന്ത​ര വി​ല്പ​ന 5.6 ശ​ത​മാ​നം കു​റ​ഞ്ഞ് 42,502 എ​ണ്ണ​മാ​യെ​ങ്കി​ലും ക​യ​റ്റു​മ​തി 50.8 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച് 11,008ൽ​നി​ന്ന് 16,600 ആ​ക്കി ഉ​യ​ർ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.