ഓഹരി വിപണിയിൽ ഇടിവ്
ഓഹരി വിപണിയിൽ ഇടിവ്
Thursday, June 13, 2019 1:46 AM IST
മും​​ബൈ: ര​​ണ്ടു ദി​​വ​​സം തു​​ട​​ർ​​ച്ച‍യാ​​യി നേ​​ട്ട​​ങ്ങ​​ൾ കൈ​​യാ​​ളി‍യ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ഒ​​ടു​​വി​​ൽ ഇ​​ടി​​വ്. സെ​​ൻ​​സെ​​ക്സ് 193.65 പോ​​യി​​ന്‍റ് താ​​ണ് 39,756.81 ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. നി​​ഫ്റ്റി 11,906.20 ൽ‌ ​​ആ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്. 59.40 പോ​​യി​​ന്‍റാ​​ണ് ന​​ഷ്ടം. യെ​​സ് ബാ​​ങ്ക്,മാ​​രു​​തി സു​​സു​​ക്കി, കൊ​​ട്ട​​ക് മ​​ഹീ​​ന്ദ്ര, ഹി​​റോ മോ​​ട്ടോ കോ​​ർ​​പ്, ബ​​ജാ​​ജ് ഓ​​ട്ടോ, ഇ​​ൻ​​ഡ​​സ് ഇൻഡ് ബാ​​ങ്ക്, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ് തു​​ട​​ങ്ങി​​യ ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾക്കു ന​​ഷ്ടം നേ​​രി​​ട്ടു. അ​​തേ​​സ​​മ​​യം ടാ​​റ്റാ സ്റ്റീ​​ൽ,ഒ​​എ​​ൻ​​ജി​​സി, വേ​​ദാ​​ന്ത, സ​​ൺ ഫാ​​ർ​​മ, ടി​​സി​​എ​​സ്,എെ​​ടി​​സി തു​​ട​​ങ്ങി​​യ ക​​ന്പ​​നി​​ക​​ൾ നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. ചൈ​​ന- അ​​മേ​​രി​​ക്ക വ്യാ​​പാ​​ര ബ​​ന്ധ​​ത്തി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളു​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര​​ണ​​ങ്ങ​​ളാ​​ണ് വി​​പ​​ണി​​യി​​ൽ തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​ക്കി​​യ​​തെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.