മഹീന്ദ്ര വാഹനങ്ങൾക്കു വില കൂടും
മഹീന്ദ്ര വാഹനങ്ങൾക്കു വില കൂടും
Thursday, June 20, 2019 12:13 AM IST
മും​​ബൈ: ജൂ​​ലൈ മു​​ത​​ൽ യാ​​ത്രാ​​വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് വി​​ല ഉ​​യ​​ർ​​ത്തു​​മെ​​ന്ന് മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര അ​​റി​​യി​​ച്ചു. വി​​വി​​ധ മോ​​ഡ​​ലു​​ക​​ളി​​ലാ​​യി 36,000 രൂ​​പ വ​​രെ​​യാ​​ണ് വി​​ല​​വ​​ർ​​ധ​​ന. രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി എ​​ഐ​​എ​​സ് 145 സു​​ര​​ക്ഷാ നി​​ബ​​ന്ധ​​ന​​ക​​ൾ ജൂ​​ലൈ ഒ​​ന്നു മു​​ത​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് വ​​ർ​​ധി​​ച്ച​​താ​​ണ് വി​​ല ഉ​​യ​​ർ​​ത്താ​​ൻ ക​​ന്പ​​നി​​യെ പ്രേ​​രി​​പ്പി​​ച്ച​​ത്.


ഡ്രൈ​​വ​​ർ എ​​യ​​ർ​​ബാ​​ഗ്, സീ​​റ്റ് ബെ​​ൽ​​റ്റ് റി​​മൈ​​ൻ​​ഡ​​ർ (ഡ്രൈ​​വ​​ർ, കോ-​​ഡ്രൈ​​വ​​ർ), റി​​യ​​ർ പാ​​ർ​​ക്കിം​​ഗ് സെ​​ൻ​​സ​​റു​​ക​​ൾ, സ്പീ​​ഡ് അ​​ല​​ർ​​ട്ട് തു​​ട​​ങ്ങി​​യ​​വ സ്റ്റാ​​ൻ​​ഡാ​​ർ​​ഡ് മോ​​ഡ​​ൽ മു​​ത​​ൽ നി​​ജ​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണ് എ​​ഐ​​എ​​സ് 145 സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.