ജീപ് കോന്പസ് ട്രെയ്ൽ ഹോക്കിന്‍റെ ബുക്കിംഗ് ആരംഭിച്ചു
Thursday, June 20, 2019 12:13 AM IST
കൊ​ച്ചി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച കോം​പാ​ക്ട് 4x4 എ​സ്‌​യു‌​വി ട്രെ​യ്ൽ ഹോ​ക്കി​ന്‍റെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തെ 82 ബ്രാ​ൻ​ഡ് ഷോ​റൂമു​ക​ളി​ൽ 50,000 രൂ​പ അ​ട​ച്ച് ട്രെ​യ്ൽ ഹോ​ക്ക് ബു​ക്ക് ചെ​യ്യാം. മു​ഴു​വ​ൻ തു​ക​യും തി​രി​കെ ല​ഭി​ക്കു​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ബു​ക്കിം​ഗ്. ഇ​ന്ത്യ​യി​ൽ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ആ​ദ്യ ജീ​പ് 4x4 എ​സ്‌​യു​വി​യാ​ണ് ട്രെ​യ്ൽ ഹോ​ക്ക്.

2.0 ലി​റ്റ​ർ സ്റ്റേ​ജ് 5 ട​ർ​ബോ ഡീ​സ​ൽ എ​ൻ​ജി​ൻ ക​രു​ത്തു പ​ക​രു​ന്ന വാ​ഹ​ന​ത്തി​ൽ എ​ൻ​ജി​ൻ/​സ്റ്റാ​ർ​ട്ട്, ക്രൂ​യി​സ് ക​ണ്‍ട്രോ​ൾ, വാ​ഹ​ന​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന യു ​ക​ണ​ക്ട് നാ​വി​ഗേ​ഷ​ൻ, ഹി​ൽ ഡീ​സെ​ന്‍റ് ക​ണ്‍ട്രോ​ൾ, ജീ​പ് ആ​ക്ടീ​വ് ഡ്രൈ​വ് 4.4 ലോ, ​വി​വി​ധ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഹാ​യ​ക​ര​മാ​കു​ന്ന ഡ്രൈ​വ് മോ​ഡു​ക​ൾ (റോ​ക്ക് മോ​ഡ്, ഓ​ട്ടോ, സ്നോ, ​മ​ഡ്, സാ​ൻ​ഡ്) തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളു​മു​ണ്ട്. ഏ​ഴ് ഇ​ഞ്ച് ക്ല​സ്റ്റ​ർ ഡി​സ്പ്ലേ, സ്റ്റീ​ൽ അ​ണ്ട​ർ​ബോ​ഡി സം​ര​ക്ഷ​ണം, വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​ക​ത്ത​ക്ക ഉ​യ​രം, പ​രി​ഷ്ക​രി​ച്ച ബം​ബ​റു​ക​ൾ, മാ​റ്റ് ബ്ലാ​ക്ക് ഡി​സൈ​ൻ, ക​റു​ത്ത തു​ക​ൽ ഇ​ന്‍റീ​രി​യ​ർ, റൂ​ബീ റെ​ഡ് റി​യ​ർ ടോ ​ഹു​ക്ക്, പ​രു​ത്ത റോ​ഡു​ക​ൾ​ക്ക് ഇ​ണ​ങ്ങു​ന്ന ട​യ​റു​ക​ൾ എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.