തരംഗമാകാൻ റെനോ ട്രൈബർ
തരംഗമാകാൻ റെനോ ട്രൈബർ
Thursday, June 20, 2019 12:13 AM IST
ന്യൂ​ഡ​ൽ​ഹി: ഫ്ര​ഞ്ച് വാ​ഹ​ന നി​ർ​മാ​താക്കളായ റെ​നോ​യു​ടെ എംപിവി മോഡൽ ട്രൈ​ബ​റി​ന്‍റെ ആ​ഗോ​ള അ​വ​ത​ര​ണം ഡ​ൽ​ഹി​യി​ൽ നടന്നു. സ​ബ് 4 മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ 7 സീ​റ്റ​ർ ട്രൈ​ബ​ർ സെ​പ്റ്റം​ബ​റോ​ടെ വി​പ​ണി​യി​ലെ​ത്തും. വാ​ഹ​നം അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും വി​ല അ​ടു​ത്ത മാ​സ​മേ പ്ര​ഖ്യാ​പി​ക്കൂ.

ആ​ഗോ​ള ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കും മു​ന്പ് ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു മാ​ത്ര​മാ​യാ​ണ് ട്രൈ​ബ​ർ അ​വ​ത​രി​പ്പി​ച്ച​ത്. ചെ​ന്നൈ​യി​ലെ പ്ലാ​ന്‍റി​ലാ​യി​രി​ക്കും ഉ​ത്പാ​ദ​നം.റെ​നോ​യു​ടെ ഇ​ന്ത്യ​യി​ലെ​യും ഫ്രാ​ൻ​സി​ലെ​യും ടീ​മു​ക​ളു​ടെ സം​യു​ക്ത പ​ദ്ധ​തി​യു​ടെ ഫ​ല​മാ​ണ് ട്രൈ​ബ​ർ എന്ന് റെ​നോ ഗ്രൂ​പ്പ് സി​ഇ​ഒ തി​യ​റി ബൊ​ല്ലോ​ർ പ​റ​ഞ്ഞു.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പ്രാ​യോ​ഗി​ക ഫീ​ച്ച​റു​ക​ളും ആ​ക​ർ​ഷ​ക​മാ​യ ഇ​ന്‍റീ​രി​യ​റും ഇ​ന്ധ​ന ക്ഷ​മ​ത​യു​മു​ള്ള ട്രൈ​ബ​റി​ൽ അ​ഞ്ചു സീ​റ്റി​ൽ ഈ ​വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബൂ​ട്ട് ക​പ്പാ​സി​റ്റി​യാ​ണു​ള്ള​ത് (625 ലി​റ്റ​ർ). നാ​വി​ഗേ​ഷ​നു​ള്ള എ​ട്ട് ഇ​ഞ്ച് മ​ൾ​ട്ടി മീ​ഡി​യ ട​ച്ച് സ്ക്രീ​നി​ൽ യു​എ​സ്ബി​യി​ലൂ​ടെ വീ​ഡി​യോ​ക​ളും കാ​ണാം. ഒ​രു ലി​റ്റ​ർ മൂ​ന്നു സി​ലി​ണ്ട​ർ എ​ൻ​ജി​ൻ കരുത്തേകുന്ന വാഹനത്തിന് മി​ക​ച്ച മൈ​ലേ​ജും ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നുണ്ട്.


ഫെ​വ് സ്പീ​ഡ് മാ​ന്വ​ൽ/ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​ൻ, നാ​ല് എ​യ​ർ​ബാ​ഗു​ക​ൾ, റി​വേ​ഴ്സ് കാ​മ​റ, പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ, പു​ഷ്ബ​ട്ട​ണ്‍ സ്റ്റാ​ർ​ട്ട്, എ​ട്ട് ഇ​ഞ്ച് മ​ൾ​ട്ടി​മീ​ഡി​യ ട​ച്ച് സ്ക്രീ​ൻ, നാ​വി​ഗേ​ഷ​ൻ, ഡേ​ടൈം റ​ണ്ണിം​ഗ് എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ, ഇ​ര​ട്ട എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ്, അ​ലോ​യി വീ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.