മികച്ച നിക്ഷേപകേന്ദ്രങ്ങളിലൊന്ന് ബംഗളൂരു
മികച്ച നിക്ഷേപകേന്ദ്രങ്ങളിലൊന്ന് ബംഗളൂരു
Thursday, June 20, 2019 12:13 AM IST
കൊ​​ച്ചി: ഏ​​ഷ്യാ പ​​സ​​ഫി​​ക്ക് മേ​​ഖ​​ല​​യി​​ൽ അ​​തി​​ർ​​ത്തി ക​​ട​​ന്നു​​ള്ള നി​​ക്ഷേ​​പ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​ദ്യ 10 സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​ള്ള ആ​​ദ്യ ന​​ഗ​​ര​​മാ​​യി ബം​​ഗ​​ളൂ​​രു. ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ക​​സ​​ൾ​​ട്ടിം​​ഗ് സ്ഥാ​​പ​​ന​​മാ​​യ സി​​ബി​​ആ​​ർ​​ഇ സൗ​​ത്ത് ഏ​​ഷ്യ ന​​ട​​ത്തി​​യ ഏ​​ഷ്യാ പ​​സഫി​​ക് ഇ​​ൻ​​വെ​​സ്റ്റ​​ർ ഇ​​ന്‍റ​​ൻ​​ഷ​​ൻ​​സ് സ​​ർ​​വെ​​യി​​ലാ​​ണ് ക​​ണ്ടെ​​ത്ത​​ൽ. ആ​​ദ്യ ആ​​ർ​​ഇ​​ഐ​​ടി അ​​വ​​ത​​ര​​ണ​​വും സു​​താ​​ര്യ​​മാ​​യ വി​​പ​​ണ​​ന​​വും ഇ​​ന്ത്യ​​യെ എ​​പി​​എ​​സി​​യി​​ലെ (അ​​പാ​​ക്) ഏ​​റ്റ​​വും ഇ​​ഷ്ട​​പ്പെ​​ട്ട അ​​ഞ്ചു ല​​ക്ഷ്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ക്കി​​യെ​​ന്നും സ​​ർ​​വെ വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നു. പു​​തി​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളും വി​​പ​​ണി​​യി​​ലെ അ​​വ​​സ​​ര​​ങ്ങ​​ളു​​ടെ വ​​ള​​ർ​​ച്ച​​യു​​മാ​​ണ് ഈ ​​ട്രെ​​ൻ​​ഡി​​ന് കാ​​ര​​ണ​​മാ​​യ​​ത്.


ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഉ​​ണ്ടാ​​ക്കി​​യി​​ട്ടു​​ള്ള കീ​​ർ​​ത്തി​​യും നി​​ര​​വ​​ധി രാ​​ജ്യാ​​ന്ത​​ര കോ​​ർ​​പ​​റേ​​റ്റു​​ക​​ളു​​ടെ കേ​​ന്ദ്ര​​വും എ​​ന്ന നി​​ല​​യ്ക്കാ​​ണ് ബം​​ഗ​​ളൂ​​രു ഏ​​റ്റ​​വും മി​​ക​​ച്ച നി​​ക്ഷേ​​പ കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​തെ​​ന്നും ന​​ഗ​​ര​​ത്തി​​ലെ പ്ര​​തി​​ഭ​​ക​​ളു​​ടെ അ​​ടി​​ത്ത​​റ​​യും ലോ​​കോ​​ത്ത​​ര അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളും ഓ​​ഫീ​​സ്, റീ​​ട്ടെ​​യി​​ൽ നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ക്കു​​ന്നു​​ണ്ടെ​​ന്നും സി​​ബി​​ആ​​ർ​​ഇ ഇ​​ന്ത്യ, സൗ​​ത്ത് ഈ​​സ്റ്റ് ഏ​​ഷ്യ, മി​​ഡി​​ൽ ഈ​​സ്റ്റ്, ആ​​ഫ്രി​​ക്ക ചെ​​യ​​ർ​​മാ​​നും സി​​ഇ​​ഒ​​യു​​മാ​​യ അ​​ൻ​​ഷു​​മാ​​ൻ മാ​​ഗ​​സി​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.