ജി​എ​സ്ടി റി​ട്ടേ​ണ്‍ സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണം
ജി​എ​സ്ടി റി​ട്ടേ​ണ്‍ സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണം
Friday, June 21, 2019 12:25 AM IST
കോ​​​​ട്ട​​​​യം: ജി​​​​എ​​​​സ്ടി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ 2017-18 വ​​​​ർ​​​​ഷ​​​​ത്തെ റി​​​​ട്ടേ​​​​ണ്‍ സ​​​​മ​​​​ർ​​​​പ്പി​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യം ജൂ​​​​ണ്‍ 30 എ​​​​ന്ന​​​​തു നീ​​​​ട്ടി നല്​​​​ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ റ​​​​ബ​​​​ർ ഡീ​​​​ലേ​​​​ഴ്സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ. തു​​​​ട​​​​ക്കം മു​​​​ത​​​​ലു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക പി​​​​ഴ​​വ് തി​​​​രു​​​​ത്താ​​ൻ ഒ​​​​ര​​​​വ​​​​സ​​​​രം​​​​കൂ​​​​ടി ന​​​​ല്​​​​ക​​​​ണം. നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ലി​​​​ൽ സ​​​​മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി​​​​യോ​​​​ടും ഫെ​​ഡ​​റേ​​ഷ​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

വാ​​​​റ്റു​​​​കാ​​​​ല​​​​ത്തെ റീ​​​​ഫ​​​​ണ്ടു​​​​ക​​​​ൾ അ​​​​ടു​​​​ത്ത മാ​​​​സം​​​​ത​​​​ന്നെ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കു തി​​​​രി​​​​കെ ന​​​​ല്കു​​​​മെ​​​​ന്നും വാ​​​​റ്റ് സെ​​​​ക്യൂ​​​​രി​​​​റ്റി ഡെപ്പോ​​​​സി​​​​റ്റ് തു​​​​ക തി​​​​രി​​​​കെ ന​​​​ല്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം നല്​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും റ​​​​ബ​​​​ർ പാ​​​​ക്കേ​​​​ജ് കാ​​​​ല​​​​ത്തെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്ന നി​​​​കു​​​​തി അ​​​​ട​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തു പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ജി​​​​ല്ലാ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടതാ​​​​യും ധ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ടോ​​​​മി കു​​​​രി​​​​ശും​​​​മൂ​​​​ട്ടി​​​​ൽ, ബി​​​​ജു പി. ​​​​തോ​​​​മ​​​​സ്, എം.​​​​ടി. തോ​​​​മ​​​​സ്, രാ​​​​ജ​​​​ൻ ദാ​​​​മു, ലി​​​​യാ​​​​ഖ​​​​ത്ത് അ​​​​ലി​​​​ഖാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.