റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്കര​ണവുമായി ഹോ​ണ്ട
റോ​ഡ് സു​ര​ക്ഷാ  ബോ​ധ​വ​ത്കര​ണവുമായി ഹോ​ണ്ട
Friday, June 21, 2019 10:50 PM IST
കൊ​​​ച്ചി: ദേ​​​ശീ​​​യ റോ​​​ഡ് സു​​​ര​​​ക്ഷാ ബോ​​​ധ​​​വ​​​ത്ക​​ര​​​ണ ക്യാ​​​മ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍ ആ​​​ന്‍​ഡ് സ്‌​​​കൂ​​​ട്ട​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന റോ​​​ഡ് സു​​ര​​ക്ഷാ ബോ​​​ധ​​​വ​​​ത്ക​​ര​​​ണ ദൗ​​​ത്യം ആ​​ദ്യ​​മാ​​യി ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ​​​ത്തി. ആ​​​ദ്യ പ​​​ടി​​​യാ​​​യി റോ​​​ഡ് സു​​​ര​​​ക്ഷ​​​യു​​​ടെ പ്രാ​​​ധാ​​​ന്യ​​​ത്തെ​​ക്കു​​റി​​​ച്ച് ജ്യോ​​​തി നി​​​കേ​​​ത​​​ന്‍ ഇം​​​ഗ്ലീ​​​ഷ് പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ലെ 3500 കു​​​ട്ടി​​​ക​​​ളി​​​ലാ​​​ണ് ബോ​​​ധ​​​വ​​ത്ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്. നാ​​​ലു വ​​​യ​​​സു​​​ള്ള​​​വ​​​ര്‍ മു​​​ത​​​ല്‍ ക്യാ​​​മ്പി​​​ൽ പ​​ങ്കെ​​ടു​​ത്തു.


ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ഹോ​​​ണ്ട ടൂ ​​​വീ​​​ലേ​​​ഴ്സ് ദേ​​​ശീ​​​യ റോ​​​ഡ് സു​​​ര​​​ക്ഷാ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. ഓ​​​രോ മാ​​​സ​​​വും ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ​​യി​​ട​​ങ്ങ​​ളി​​ലെ 10 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലാ​​​യി 15,000-ത്തി​​​ല​​​ധി​​​കം കു​​​ട്ടി​​​ക​​​ളി​​​ല്‍ ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്. കോ​​​ര്‍​പ​​​റേ​​​റ്റ് സാ​​​മൂ​​​ഹ്യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ​​​രി​​​പാ​​​ടി​​​യി​​​ല്‍ 58,000 സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഇ​​​തു​​​വ​​​രെ പ​​ദ്ധ​​തി​​ക​​ളി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.