ഏലക്ക @ 5,743 രൂ​പ
ഏലക്ക @ 5,743 രൂ​പ
Sunday, June 23, 2019 12:12 AM IST
ക​​ട്ട​​പ്പ​​ന: ര​​ണ്ടു​​ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം വീ​​ണ്ടും റിക്കാ​​ർ​​ഡ് തി​​രു​​ത്തി ഏ​​ല​​ക്ക​യു​​ടെ ഉ​​യ​​ർ​​ന്ന വി​​ല 5,734 രൂ​​പ​​യി​​ലെ​​ത്തി. ഇ​​ന്ന​​ലെ പു​​റ്റ​​ടി സ്പൈ​​സ​​സ് പാ​​ർ​​ക്കി​​ൽ ന​​ട​​ന്ന വ​​ണ്ട​​ന്മേ​​ട് മാ​​സ് എ​​ന്‍റ​​ർ​​പ്രൈ​​സ​​സി​​ന്‍റെ ലേ​​ല​​ത്തി​​ലാ​​ണ് കി​​ലോ​​ഗ്രാ​​മി​​നു ച​​രി​​ത്ര​​ത്തി​​ലെ ഉ​​യ​​ർ​​ന്ന വി​​ല രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. 101 ലോ​​ട്ടു​​ക​​ളി​​ലാ​​യി വി​​ല്​​പ​​ന​​യ്ക്കെ​​ത്തി​​യ 15,857 കി​​ലോ​​ഗ്രാ​​മി​​ൽ മു​​ഴു​​വ​​നും വി​​റ്റു​​പോ​​യി. 3154.47 രൂ​​പ​​യാ​​ണ് ശ​​രാ​​ശ​​രി വി​​ല. ക​​ഴി​​ഞ്ഞ 20ന് ​​ന​​ട​​ന്ന ലേ​​ല​​ത്തി​​ൽ ഉ​​യ​​ർ​​ന്ന വി​​ല 5,000 രൂ​​പ​​യി​​ലെ​​ത്തി​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ 5734 രൂ​​പ​​യ്ക്ക് 8.7 കി​​ലോ​​ഗ്രാം ഏ​​ല​​ക്കാ​​യാ​​ണ് വി​​റ്റു​​പോ​​യ​​ത്. ഇ-​​ലേ​​ല​​ത്തി​​ലെ ഉ​​യ​​ർ​​ന്ന വി​​ല​​യു​​ടെ പ്ര​​യോ​​ജ​​നം ക​​ർ​​ഷ​​ക​​ർ​​ക്ക് ല​​ഭി​​ക്കി​​ല്ല. ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ഏ​​ല​​ക്ക​​യു​​ടെ വ​​ര​​വ് നാ​​മ​​മാ​​ത്ര​​മാ​​ണ്. കാ​​ല​​വ​​ർ​​ഷം ദു​​ർ​​ബ​​ല​​മാ​​യി തു​​ട​​രു​​ന്ന​​തി​​നാ​​ൽ ഇ​​ത്ത​​വ​​ണ ഏ​​ല​​ക്കാ സീ​​സ​​ണ്‍ സെ​​പ്റ്റം​​ബ​​ർ, ഒക്‌ടോ​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലേ ഉ​​ണ്ടാ​​കൂ.


ഇ​​തി​​നി​​ടെ വ്യാ​​പാ​​രി​​ക​​ളെ​​യും ക​​ർ​​ഷ​​ക​​രെ​​യും ക​​ബ​​ളി​​പ്പി​​ച്ച് ഏ​​ല​​ക്ക ത​​ട്ടു​​ന്ന സം​​ഘ​​ങ്ങ​​ളും ഹൈ​​റേ​​ഞ്ചി​​ൽ എ​​ത്തി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം മു​​ട്ടു​​കാ​​ട് സ്വ​​ദേ​​ശി​​യു​​ടെ ഒ​​ന്ന​​ര​​ക്കോ​​ടി​​യി​​ല​​ധി​​കം വി​​ല​​വ​​രു​​ന്ന ഏ​​ല​​ക്കാ ത​​ട്ടി​​യ മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.