വരും ദേശീയ ഇ-കൊമേഴ്സ് നയം
വരും ദേശീയ ഇ-കൊമേഴ്സ് നയം
Tuesday, June 25, 2019 10:37 PM IST
ന്യൂഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ-​കൊ​മേ​ഴ്സ് മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ-​കൊ​മേ​ഴ്സ് പോ​ളി​സി ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു. 12 മാ​സ​ത്തി​നു​ള്ളി​ൽ ന​യം കൊ​ണ്ടു​വ​രാ​നാ​ണ് നീ​ക്കം. ക​ഴി​ഞ്ഞ ദി​വ​സം ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പീ​യു​ഷ് ഗോ​യൽ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ-​കൊ​മേ​ഴ്സ് ന​യം മു​ന്നോ​ട്ടു​വ​ച്ചു​ള്ള ക​ര​ട് സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. നി​യ​മ​പ​ര​മാ​യും സാ​ങ്കേ​തി​ക​വി​ദ്യാ​പ​ര​മാ​യു​മു​ള്ള ഒ​രു ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ ഇ-​കൊ​മേ​ഴ്സ് മേ​ഖ​ല​യെ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​മാ​ണി​ത്. കൂ​ടാ​തെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഇ​ട​പാ​ടു​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നു​മു​ള്ള നി​ബ​ന്ധ​ന​യും ഇ​തി​ൽ വ​രും.


ക​ര​ട് രേ​ഖ​യി​ലെ ചി​ല പോ​യി​ന്‍റി​ൽ വി​ദേ​ശ ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ൾ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു.
ഇ-​കൊ​മേ​ഴ്സ് മേ​ഖ​ല​യി​ലെ വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ൽ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു പ​ദ്ധ​തി​യി​ല്ല എ​ന്ന് ഗോ​യ​ൽ പ​റ​ഞ്ഞു.

ഫ്ലി​പ്കാ​ർ​ട്ട്, ആ​മ​സോ​ണ്‍, സ്നാ​പ്ഡീ​ൽ, പേ​ടി​എം, ഇ​ബേ, മേ​ക്ക് മൈ ​ട്രി​പ്, സ്വി​ഗ്ഗി തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.