നെല്ല് ഉത്പാദനം രണ്ടുലക്ഷം ടണ്‍ വർധിച്ചു: മന്ത്രി
നെല്ല്  ഉത്പാദനം രണ്ടുലക്ഷം  ടണ്‍ വർധിച്ചു: മന്ത്രി
Wednesday, June 26, 2019 11:13 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ഈ​​വ​​ർ​​ഷം ര​​ണ്ടു​​ല​​ക്ഷം ട​​ണ്‍ നെ​​ല്ല് കൂ​​ടു​​ത​​ലാ​​യി ഉ​​ത്പാ​​ദി​​പ്പി​​ച്ച​​താ​​യി മ​​ന്ത്രി വി.​​എ​​സ്.​​സു​​നി​​ൽ​​കു​​മാ​​ർ. നി​​യ​​മ​​സ​​ഭ​​യി​​ൽ ധ​​നാ​​ഭ്യ​​ർ​​ഥന ച​​ർ​​ച്ച​​യി​​ൽ മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. കു​​ട്ട​​നാ​​ട്ടി​​ൽ നെ​​ല്ല ഉ​​ത്പാ​​ദ​​നം 40 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു.

ക​​ന്നി​​മാ​​സ​​ത്തി​​ലെ മ​​കം ന​​ക്ഷ​​ത്രം നെ​​ല്ലി​​ന്‍റെ ജ​​ന്മ​​ദി​​ന​​മാ​​യി ആ​​ഘോ​​ഷി​​ക്കും. വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പു​​മാ​​യി ചേ​​ർ​​ന്ന് ഈ ​​സ​​മ​​യ​​ത്ത് പാ​​ഠം ഒ​​ന്ന് പാ​​ട​​ത്തേ​​ക്ക് എ​​ന്ന പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കും. അ​​ടു​​ത്ത​​മാ​​സം ആ​​ദ്യം മു​​ത​​ൽ കി​​ലോ​​യ്ക്ക് 27 രൂ​​പ​​യ്ക്ക് പ​​ച്ച​​തേ​​ങ്ങ സം​​ഭ​​ര​​ണം തു​​ട​​ങ്ങും. കേ​​ര​​ള​​ത്തി​​ലെ ഭൂ​​പ്ര​​കൃ​​തി​​യെ അ​​ഞ്ചാ​​യി തി​​രി​​ച്ച് കാ​​ർ​​ഷി​​ക പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കും. സം​​സ്ഥാ​​ന​​ത്തെ പ​​ച്ച​​ക്ക​​റി ഉ​​ത്പാ​​ദ​​നം അ​​ടു​​ത്ത​​വ​​ർ​​ഷം 14 ല​​ക്ഷം ട​​ണ്ണാ​​യി വ​​ർ​​ധി​​പ്പി​​ക്കും. സം​​സ്ഥാ​​ന​​ത്ത് 20 ല​​ക്ഷം ട​​ണ്‍ പ​​ച്ച​​ക്ക​​റി​​യാ​​ണ് ആ​​വ​​ശ്യ​​മു​​ള്ള​​ത്.


പ്ര​​ള​​യം​​മൂ​​ലം ക​​ർ​​ഷ​​ക​​ർ​​ക്കു​​ണ്ടാ​​യ ന​​ഷ്ട​​ത്തി​​ൽ 214 കോ​​ടി രൂ​​പ ന​​ൽ​​കാ​​നാ​​യി. 43 കോ​​ടി രൂ​​പ​​കൂ​​ടി ന​​ൽ​​കാ​​നു​​ണ്ട്. സം​​സ്ഥാ​​ന​​ത്തെ കീ​​ട​​നാ​​ശി​​നി ഉ​​പ​​യോ​​ഗം മൂ​​ന്നു​​വ​​ർ​​ഷ​​ത്തി​​ന​​കം 13 ശ​​ത​​മാ​​നം കു​​റ​​യ്ക്കാ​​നാ​​യെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. തെ​​ങ്ങി​​നെ ആ​​ക്ര​​മി​​ക്കു​​ന്ന കൊ​​മ്പ​​ൻ ചെ​​ല്ലി​​ക്കെ​​തി​​രേ ഒ​​രാ​​ഴ്ച നീ​​ളു​​ന്ന കാ​​മ്പ​​യി​​ൻ ന​​ട​​ത്തും. 35 ഇ​​നം നാ​​ട​​ൻ പ​​ച്ച​​ക്ക​​റി വി​​ത്തി​​ന​​ങ്ങ​​ൾ സം​​ഭ​​രി​​ച്ച് വി​​എ​​ഫ്സി​​കെ വ​​ഴി വി​​ത​​ര​​ണം ചെ​​യ്യും.

തെ​​ര​​ഞ്ഞെ​​ടു​​ത്ത 500 ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തുകളിൽ ഓ​​രോ വാ​​ർ​​ഡി​​ലും 75 തെ​​ങ്ങി​​ൻ​​തൈ​​വീ​​തം 50 ശ​​ത​​മാ​​നം വി​​ല​​ക്കു​​റ​​വി​​ൽ വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.