ബിഎസ്എൻഎൽ പൂട്ടില്ല: മന്ത്രി
ബിഎസ്എൻഎൽ പൂട്ടില്ല: മന്ത്രി
Wednesday, June 26, 2019 11:13 PM IST
ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യി ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​എ​സ്എ​ൻ​എ​ൽ പൂ​ട്ടാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ലോ​ക്സ​ഭ​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കി.

രാ​ജ്യ​ത്താ​കെ 1.12 കോ​ടി ലാ​ൻ​ഡ് ലൈ​ൻ ക​ണ​ക്‌ഷനും, 11.57 കോ​ടി മൊ​ബൈ​ൽ ക​ണ​ക്‌ഷനും ബി​എ​സ്എ​ൻ​എ​ലി​നു​ണ്ട്. ബി​എ​സ്എ​ൻ​എ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത​ക്കു​റ​വ് വാ​ർ​ത്താവി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.


2016-17, 2017-18, 2018-19 കാ​ല​യ​ള​വു​ക​ളി​ൽ യ​ഥാ​ക്ര​മം 4793, 7993, 7714 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യും ബി​എ​സ്എ​ൻ​എ​ലിൽ ആ​കെ 1,63,902 ജീ​വ​ന​ക്കാ​രു​ണ്ടെന്നും ​ജീ​വ​ന​ക്കാ​ർ​ക്ക് ക്ര​മ​മാ​യി ശ​ന്പ​ളം ന​ൽ​കാ​റു​ണ്ടെന്നും ​ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ശ​ന്പ​ളം ന​ൽ​കു​ന്ന​തി​ൽ താ​മ​സം നേ​രി​ട്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.