വ​നി​താ സം​രം​ഭ​ക​ർ​ക്ക് നി​ക്ഷേ​പ സാ​ധ്യ​ത​ക​ളു​മാ​യി ഇ​ൻ​വെ​സ്റ്റ​ർ ക​ഫെ
Wednesday, July 10, 2019 11:26 PM IST
കൊ​​​ച്ചി: സ്റ്റാ​​​ർ​​​ട്ട​​​പ് സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കു നി​​​ക്ഷേ​​​പ​​സാ​​​ധ്യ​​​ത​​​ക​​​ൾ തേ​​​ടു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ൻ (കെ​​എ​​സ്‌​​യു​​എം) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഇ​​​ൻ​​​വെ​​​സ്റ്റ​​​ർ ക​​​ഫെ​​​യു​​​ടെ വ​​​നി​​​താ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ഈ ​​​മാ​​​സ​​​ത്തെ പ്ര​​​ത്യേ​​​ക പ​​​തി​​​പ്പ് 31 ന് ​​​കൊ​​​ച്ചി​​​യി​​​ലെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് സ്റ്റാ​​​ർ​​​ട്ട​​​പ്പ് കോം​​​പ്ല​​​ക്സി​​​ൽ ന​​​ട​​​ക്കും.

സം​​​രം​​​ഭ​​​ക അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ ആ​​​സ​​​ക​​​ല വി​​​ക​​​സ​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി വ​​​നി​​​താ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ​​​യും സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ​​​യും ല​​​ക്ഷ്യ​​​മാ​​​ക്കി രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത് മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണു പ​​​രി​​​പാ​​​ടി.


ഫ​​​ണ്ട് ആ​​​വ​​​ശ്യ​​​മു​​​ള്ള സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് നി​​​ക്ഷേ​​​പ​​​ക​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നും പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​നും https://startupmission.kerala.gov.in/pages/investorcafe എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. എ​​​ല്ലാ മാ​​​സ​​​ത്തെ​​​യും അ​​​വ​​​സാ​​​ന​​​ത്തെ ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണ് ഇ​​​ൻ​​​വെ​​​സ്റ്റ​​​ർ ക​​​ഫെ ന​​​ട​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.