നിക്ഷേപം ലഭിച്ച സ്റ്റാർട്ടപ്പുകളുടെ വേദിയൊരുക്കി സ്റ്റാർട്ടപ് മിഷൻ
Friday, July 12, 2019 11:05 PM IST
കൊച്ചി: സംരംഭങ്ങൾക്കു നിക്ഷേപം ലഭിച്ച കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ് സ്ഥാപകരുടെ യോഗം സംഘടിപ്പിക്കുന്നു. കേരള സ്റ്റാർട്ടപ് മിഷൻ കൊച്ചിയിൽ സംഘടിപ്പിക്കുന്ന യോഗം 31നു ക്രൗണ്‍ പ്ലാസ ഹോട്ടലിൽ നടക്കും. പ്രാരംഭദിശയിൽ സംരംഭങ്ങൾക്ക് നിക്ഷേപം ലഭിച്ച സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരുടെ യോഗമാണു നടക്കുന്നത്. ഇത്തരം സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരെ ഉൾപ്പെടുത്തി പൊതുവേദിയൊരുക്കുകയാണു ലക്ഷ്യം.
പ്രീ സീരീസ് എ, സീരീസ് എ വിഭാഗത്തിൽപ്പെട്ട നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെയും യോഗത്തിൽ പങ്കെടുപ്പിക്കും. ഇവർക്ക് സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്താനും വിദഗ്ധ ഉപദേശങ്ങൾ നൽകാനും സൗകര്യമൊരുക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ് മിഷന്റെയും ഉന്നതരും പരിപാടിയിൽ പങ്കെടുക്കും. 10 ലക്ഷം അമേരിക്കൻ ഡോളറിന്റെ നിക്ഷേപമെങ്കിലും സമാഹരിക്കാൻ കഴിഞ്ഞ സംരംഭങ്ങളെ ഉൾപ്പെടുത്തി ദി മില്യണ്‍ ഡോളർ ക്ലബ് എന്ന കൂട്ടായ്മ രൂപീകരിക്കും.
[email protected] എന്ന വെബ്സൈറ്റ് മുഖാന്തിരം ക്ലബ്ബിൽ അംഗത്വം എടുക്കാം.