ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി എസ്ബിഐ
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി എസ്ബിഐ
Friday, July 12, 2019 11:05 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (എ​​സ്ബി​​ഐ) ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് ഇ​​ടാ​​ക്കി​​യി​​രു​​ന്ന ചാ​​ർ​​ജു​​ക​​ൾ പി​​ൻ​​വ​​ലി​​ച്ചു. യോ​​നോ, ഇ​​ന്‍റ​​ർ​​നെ​​റ്റ് ബാ​​ങ്കിം​​ഗ്, മൊ​​ബൈ​​ൽ ബാ​​ങ്കിം​​ഗ് എ​​ന്നി​​വ​​യി​​ലൂ​​ടെ​​യു​​ള്ള ആ​​ർ​​ടി​​ജി​​എ​​സ്, നെ​​ഫ്റ്റ് ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് ഈ​​ടാ​​ക്കി​​യി​​രു​​ന്ന സ​​ർ​​വീ​​സ് ചാ​​ർ​​ജ് ആ​​ണ് പി​​ൻ​​വ​​ലി​​ച്ച​​ത്. ഈ ​​മാ​​സം ഒ​​ന്നു മു​​ത​​ൽ ഇ​​ത് ന​​ട​​പ്പി​​ലാ​​യി​​ട്ടു​​ണ്ട്.

ഇ​​തു​​കൂ​​ടാ​​തെ അ​​ടു​​ത്ത മാ​​സം ഒ​​ന്നു മു​​ത​​ൽ ഇ​​ന്‍റ​​ർ​​നെ​​റ്റ് ബാ​​ങ്കിം​​ഗ്, മൊ​​ബൈ​​ൽ ബാ​​ങ്കിം​​ഗ്, യോ​​നോ ഇ​​ട​​പാ​​ടു​​കാ​​ർ​​ക്ക് ഐ​​എം​​പി​​എ​​സ് ചാ​​ർ​​ജും എ​​സ്ബി​​ഐ പി​​ൻ​​വ​​ലി​​ക്കും.

2019 മാ​​ർ‌​​ച്ച് 31 വ​​രെ​​യു​​ള്ള ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് എ​​സ്ബി​​ഐ​​യു​​ടെ ആ​​റു കോ​​ടി ഇ​​ട​​പാ​​ടു​​കാ​​ർ ഇ​​ന്‍റ​​ർ​​നെ​​റ്റ് ബാ​​ങ്കിം​​ഗ് ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. 1.41 കോ​​ടി പേ​​ർ മൊ​​ബൈ​​ൽ ബാ​​ങ്കിം​​ഗ് സം​​വി​​ധാ​​ന​​വും ഉ​​പ​​യോ​​ഗി​​ക്കു​​ന്നു. മൊ​​ബൈ​​ൽ ബാ​​ങ്കിം​​ഗ് ഇ​​ട​​പാ​​ടു​​ക​​ളി​​ൽ എ​​സ്ബി​​ഐ​​യു​​ടെ വി​​പ​​ണി വി​​ഹി​​തം 18 ശ​​ത​​മാ​​ന​​മാ​​ണ്.


എ​​സ്ബി​​ഐ​​യു​​ടെ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡി​​ജി​​റ്റ​​ൽ ആ​​ൻ​​ഡ് ലൈ​​ഫ്സ്റ്റൈ​​ൽ പ്ലാ​​റ്റ്ഫോ​​മാ​​യ യോ​​നോ​​യി​​ൽ ഒ​​രു കോ​​ടി​​യി​​ൽ​​പ​​രം ര​​ജി​​സ്റ്റേ​​ർ​​ഡ് ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ണ്ട്. നെ​​ഫ്റ്റ്, ഐ​​എം​​പി​​എ​​സ്, ആ​​ർ​​ടി​​ജി​​എ​​സ് ചാ​​ർ​​ജു​​ക​​ൾ പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തു​​വ​​ഴി കൂ​​ടു​​ത​​ൽ പേ​​രെ ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ളി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് എ​​സ്ബി​​ഐ​​യു​​ടെ പ്ര​​തീ​​ക്ഷ.

നാ​ഷ​ന​ൽ ഇ​ല​ക്‌ട്രോ​ണി​ക് ഫ​ണ്ട് ട്രാൻ​സ്ഫ​ർ

‌മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ത​ന്നെ പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​ള്ള ഇ​ല​ക്‌ട്രോ​ണി​ക് പേ​മെ​ന്‍റ് സം​വി​ധാ​നം.

റി​യ​ൽ ടൈം ​ഗ്രോ​സ് സെ​റ്റി​ൽ​മെ​ന്‍റ്

വ്യക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ തത്സ​മ​യം പ​ണം കൈ​മാ​റു​ന്ന​തി​നു​ള്ള പേ​മെ​ന്‍റ് സം​വി​ധാ​നം.

ഇ​മ്മീ​ഡി​യ​റ്റ് പേ​മെന്‍റ് സ​ർ​വീ​സ്

ഇ​ന്ത്യ​യി​ലെ ത​ൽ​ക്ഷ​ണ പ​ണ​മി​ട​പാ​ടു​ക​ൾ​ക്കു​ള്ള ഇ​ന്‍റർ-​ബാ​ങ്ക് ഇ​ല​ക്‌‌ട്രോ​ണി​ക് ഫ​ണ്ട് ട്രാ​ൻ​സ്ഫ​ർ സം​വി​ധാ​ന​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.