എ​സ്ബി​ഐ​യി​ൽ​നി​ന്ന് ലോ​ക​ബാ​ങ്കി​ലേ​ക്ക്
എ​സ്ബി​ഐ​യി​ൽ​നി​ന്ന് ലോ​ക​ബാ​ങ്കി​ലേ​ക്ക്
Saturday, July 13, 2019 10:40 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എം​ഡി അ​ൻ​ഷു​ല കാ​ന്തി​നെ ലോ​കബാ​ങ്കി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ചീ​ഫ് ഫി​നാ​ൻ​ഷ​ൽ ഓ​ഫീ​സ​റു​മാ​യി നി​യ​മി​ച്ചു. ലോ​കബാ​ങ്ക് ഗ്രൂ​പ്പി​ന്‍റെ ധ​ന​കാ​ര്യ, പ്ര​ശ്ന​പ​രി​ഹാ​ര കാ​ര്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് അ​ൻ​ഷു​ല​യു​ടെ പു​തി​യ ക​ർ​ത്ത​വ്യം. ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ അ​ൻ​ഷു​ല​യ്ക്കു​ മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മു​ള്ള പ​രി​ച​യം ലോ​ക​ബാ​ങ്കി​ന് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് മ​ൽ​പാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2018 സെ​പ്റ്റം​ബ‌​ർ മു​ത​ൽ എ​സ്ബി​ഐ​യു​ടെ എം​ഡി​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ൻ​ഷു​ല നേ​ര​ത്തെ സി​എ​ഫ്ഒ പ​ദ​വി​യും കൈ​കാ​ര്യം ചെ​യ്തി​രു​ന്നു.

ദൗ​ത്യം

എം​ഡി​യും സി​എ​ഫ്ഒ​യു​മാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്പോ​ൾ ലോ​ക​ബാ​ങ്കി​ന്‍റെ ധ​ന​കാ​ര്യ, പ്ര​ശ്ന​പ​രി​ഹാ​ര വി​വ​ര​ങ്ങ​ൾ പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ക്കു​ക എ​ന്ന​താ​ണ് അ​ൻ​ഷു​ല​യു​ടെ പ്ര​ധാ​ന ജോ​ലി. കൂ​ടാ​തെ ലോ​ക ബാ​ങ്ക് സി​ഇ​ഒ ക്രി​സ്റ്റാ​ലി​ന ജോ​ർ​ജീ​വ​യു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും വേ​ണം.


1983 മു​ത​ൽ എ​സ്ബി‍ഐ​യി​ൽ

1983ൽ ​എ​സ്ബി​ഐ​യി​ൽ പ്രൊ​ബേ​ഷ​ണ​റി ഓ​ഫീ​സ​റാ​യി തു​ട​ക്കം. പി​ന്നീ​ട് മും​ബൈ എ​സ്ബി​ഐ​യി​ൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി എം​ഡി (ഒാ​പ്പ​റേ​ഷ​ൻ​സ്) തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചു. 2018 മു​ത​ൽ എ​ഡി​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും.

വി​ദ്യാ​ഭ്യാ​സം, കു​ടും​ബം

ലേ​ഡി ശ്രീ​റാം കോ​ള​ജി​ൽ​നി​ന്ന് എ​ക്ക​ണോ​മി​ക്സ് ഓ​ണേ​ഴ്സി​ൽ ബി​രു​ദ​വും ഡ​ൽ​ഹി സ്കൂ​ൾ ഓ​ഫ് എ​ക്ക​ണോ​മി​ക്സി​ൽ​നി​ന്ന് എ​ക്ക​ണോ​മി​ക്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും. ജ​ന​നം റൂ​ർ​ക്കി​യി​ൽ. ഭ​ർ​ത്താ​വ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്. ര​ണ്ടു മ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.