വെട്ടിപ്പ്: അ​ലാ​ഹാ​ബാ​ദ് ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ൾ ഇ​ടി​ഞ്ഞു
വെട്ടിപ്പ്: അ​ലാ​ഹാ​ബാ​ദ് ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ൾ ഇ​ടി​ഞ്ഞു
Monday, July 15, 2019 11:58 PM IST
ന്യൂ​ഡ​ൽ​ഹി: ഭൂ​ഷ​ൻ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ ലി​മി​റ്റ​ഡ് (ബി​പി​എ​സ്എ​ൽ) 1775 കോ​ടി രൂ​പ വെ​ട്ടി​ച്ചു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് അ​ലാ​ഹാ​ബാ​ദ് ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ൾ ഇ​ടി​ഞ്ഞു. ഇ​ന്ന​ലെ ബോം​ബെ സെ​ൻ​സെ​ക്സി​ൽ ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ൾ 14.52 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 40.30 രൂ​പ​യാ​യി. അ​തേ​സ​മ​യം നി​ഫ്റ്റി​യി​ൽ 14.42 ശ​ത​മാ​ന​മാ​ണ് ഇ​ടി​വ്.


ബി​പി​സി​എ​ൽ വെ​ട്ടി​പ്പു ന​ട​ത്തി​യെ​ന്നു വെ​ളി​പ്പെ​ടു​ത്തു​ന്ന ര​ണ്ടാ​മ​ത് പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​ണ് അ​ല​ാഹാ​ബാ​ദ് ബാ​ങ്ക്. നേ​ര​ത്തെ ബി​പി​എ​സ്എ​ൽ 3,805 കോ​ടി രൂ​പ വെ​ട്ടി​പ്പു ന​ട​ത്തി​യ​താ​യി ഈ ​മാ​സം ആ​ദ്യം പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.