വിലക്കയറ്റം വീണ്ടും താഴ്ന്നു
വിലക്കയറ്റം വീണ്ടും താഴ്ന്നു
Monday, July 15, 2019 11:58 PM IST
ന്യൂ​​ഡ​​ൽ​​ഹി: മൊ​​ത്ത​​വി​​ല സൂ​​ചി​​ക ആ​​ധാ​​ര​​മാ​​ക്കി​​യു​​ള്ള വി​​ല​​ക്ക​​യ​​റ്റം ജൂ​​ണി​​ൽ കു​​റ​​ഞ്ഞു. മേ​​യി​​ലെ 2.45ൽ​​നി​​ന്ന് 2.02 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കാ​​ണ് കു​​റ​​വ്. തു​​ട​​ർ​​ച്ച​​യാ​​യു​​ള്ള ര​​ണ്ടാം മാ​​സ​​വും കു​​റ​​ഞ്ഞ വി​​ല​​ക്ക​​യ​​റ്റം 23 മാ​​സ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ്. 2018 ജൂ​​ണി​​ൽ വി​​ല​​ക്ക​​യ​​റ്റം 5.58 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. പ​​ച്ച​​ക്ക​​റി​​വി​​ല കു​​റ​​ഞ്ഞ​​തി​​നൊ​​പ്പം ഇ​​ന്ധ​​ന, ഊ​​ർ​​ജ വി​​ഭാ​​ഗ​​ത്തി​​ലും വി​​ല​​ക്കു​​റ​​വു​​ണ്ടാ​​യ​​താ​​ണ് വി​​ല​​ക്ക​​യ​​റ്റം ഇ​​ത്ര താ​​ഴാ​​ൻ കാ​​ര​​ണം.


ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റം മേ​​യി​​ലെ 6.99 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ജൂ​​ണി​​ൽ 6.98 ശ​​ത​​മാ​​ന​​മാ​​യി. പ​​ച്ച​​ക്ക​​റി​​വി​​ല 33.15ൽ​​നി​​ന്ന് 24.76 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു താ​​ഴ്ന്നു. എ​​ന്നാ​​ൽ, ഉ​​ള്ളി​​വി​​ല ഉ​​യ​​ർ​​ച്ച​​യി​​ൽ​​ത്ത​​ന്നെ​​യാ​​ണ്. ജൂ​​ണി​​ൽ വി​​ല 16.63 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. മേ​​യി​​ൽ 15.89 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. 2017 ജൂ​​ലൈ​​യി​​ൽ മൊ​​ത്ത​​വി​​ല ആ​​ധാ​​ര​​മാ​​ക്കി​​യു​​ള്ള വി​​ല​​ക്ക​​യ​​റ്റം 1.88 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.