ചൈനയുടെ വളർച്ച കുറഞ്ഞു
ചൈനയുടെ വളർച്ച കുറഞ്ഞു
Monday, July 15, 2019 11:58 PM IST
ബെ​​യ്ജിം​​ഗ്: ചൈ​​ന​​യു​​ടെ സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ. ന​​ട​​പ്പുവ​​ർ​​ഷ​​ത്തെ ജൂ​​ണി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ൽ ചൈ​​ന​​യു​​ടെ മൊ​​ത്ത ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം (ജി​​ഡി​​പി) 6.2 ശ​​ത​​മാ​​ന​​മാ​​ണ്. ക​​ഴി​​ഞ്ഞ ര​​ണ്ട​​ര പ​​തി​​റ്റാ​​ണ്ടി​​നി​​ടെ ആ​​ദ്യ​​മാ​​യാ​​ണ് ചൈ​​ന​​യു​​ടെ ജി​​ഡി​​പി ഇ​​ത്ര​​യും താ​​ഴു​​ന്ന​​ത്. അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള വ്യാ​​പാ​​ര​​യു​​ദ്ധ​​ത്തി​​ന്‍റെ ആ​​ഘാ​​ത​​മാ​​ണ് ജി​​ഡി​​പി​​യി​​ൽ കു​​റ​​വു വ​​രാ​​ൻ കാ​​ര​​ണം.

ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ചി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ൽ ജി​​ഡി​​പി 6.4 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു​​വെ​​ന്നും ചൈ​​നീ​​സ് സ​​ർ​​ക്കാ​​ർ പു​​റ​​ത്തു​​വി​​ട്ട റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. ര​​ണ്ടാം ത്രൈ​​മാ​​സ​​ത്തി​​ലെ 6.2 ശ​​ത​​മാ​​നം 27 വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന ത​​ല​​ത്തി​​ലാ​​ണ്. അ​​തേ​​സ​​മ​​യം, 2009ൽ ​​ലോ​​ക സാ​​ന്പ​​ത്തി​​ക​​മാ​​ന്ദ്യ വേ​​ള​​യി​​ൽ 6.4 ശ​​ത​​മാ​​നം വ​​രെ താ​​ഴ്ന്നി​​രു​​ന്നു. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​യ​​റ്റു​​മ​​തി രാ​​ജ്യ​​മാ​​യ ചൈ​​ന​​യ്ക്ക് വി​​ദേ​​ശ വ്യാ​​പാ​​ര​​ത്തി​​ൽ ഇ​​ടി​​വു​​ണ്ടാ​​യ​​താ​​ണ് അ​​ന്ന​​ത്തെ ജി​​ഡി​​പി കു​​റ​​വി​​ന് കാ​​ര​​ണം.


2019ന്‍റെ ആ​​ദ്യപ​​കു​​തി​​യി​​ൽ ചൈ​​ന​​യു​​ടെ ജി​​ഡി​​പി 6.3 ശ​​ത​​മാ​​ന(6.56 ല​​ക്ഷം കോ​​ടി ഡോ​​ള​​ർ)​​മാ​​ണെ​​ന്ന് നാ​​ഷ​​ണ​​ൽ ബ്യൂ​​റോ ഓ​​ഫ് സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് വെ​​ളി​​പ്പെ​​ടു​​ത്തി. അ​​തേ​​സ​​മ​​യം, ചൈ​​ന​​യു​​ടെ വാ​​ർ​​ഷി​​കവ​​ള​​ർ​​ച്ചാ പ്ര​​തീ​​ക്ഷ 6.0-6.5 ശ​​ത​​മാ​​ന​​മാ​​ണ്. 2018ൽ ​​വ​​ള​​ർ​​ച്ച 6.6 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.