നല്ല റോഡിന് ടോൾ കൊടുക്കാതെ തരമില്ല: മന്ത്രി ഗഡ്കരി
നല്ല റോഡിന് ടോൾ കൊടുക്കാതെ തരമില്ല: മന്ത്രി ഗഡ്കരി
Wednesday, July 17, 2019 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ന​ല്ല റോ​ഡ് വേ​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ൾ ടോ​ൾ കൊ​ടു​ത്താ​ലേ മ​തി​യാ​കൂ​വെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. റോ​ഡു​ക​ൾ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ൽ ആ​വ​ശ്യ​ത്തി​നു പ​ണ​മി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ടോ​ൾ സ​ന്പ്ര​ദാ​യം തു​ട​രു​മെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

ലോ​ക്സ​ഭ​യി​ൽ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യ്ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് സ​ർ​ക്കാ​ർ നാ​ൽ​പ്പ​തി​നായിരം കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ൾ നി​ർ​മി​ച്ചു. ടോ​ൾ പി​രി​ക്കു​ന്ന​തി​ൽ ചി​ല അം​ഗ​ങ്ങ​ൾ എ​തി​ർ​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ണം മു​ട​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ആ​ളു​ക​ളു​ടെ മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് ടോ​ൾ പി​രി​ക്കു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​ണ് ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ടോ​ൾ സ​ന്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കാ​നാ​വി​ല്ല. നി​ര​ക്കു​ക​ൾ മാ​റി​മാ​റി​വ​രും. ന​ല്ല സേ​വ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ണം മു​ട​ക്കി​യേ മ​തി​യാ​വൂ - ഗ​ഡ്ക​രി വ്യ​ക്ത​മാ​ക്കി.


ജ​ന​ങ്ങ​ളെ പ​ക​ൽ​ക്കൊ​ള്ള ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ മു​ഴു​വ​ൻ ടോ​ൾ ബൂ​ത്തു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെപ്പ​റ്റി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച ടി.​എ​ൻ. പ്ര​താ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രു​മാ​യു​ള്ള ബി​ഒ​ടി ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ മു​ഴു​വ​ൻ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക ടോ​ൾ ബൂ​ത്തു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടേ ടോ​ൾ പി​രി​വ് പാ​ടു​ള്ളൂ എ​ന്ന വ്യ​വ​സ്ഥ​യും ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത് സാ​ധാ​ര​ണ കാ​ര്യ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും ജ​ന​ങ്ങ​ളെ നി​ർ​ബാ​ധം ക​ന്പ​നി​ക​ൾ കൊ​ള്ള​ചെ​യ്യു​ക​യാ​ണെ​ന്നും ബ​ജ​റ്റി​ന്‍റെ റോ​ഡ് ഗ​താ​ഗ​ത ദേ​ശീ​യ​പാ​ത വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ ഇ​ട​പെ​ട്ട് സം​സാ​രി​ക്ക​വെ ടി. ​എ​ൻ. പ്ര​താ​പ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.