വാ​ണി​ജ്യ ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം 9.34 ല​ക്ഷം കോ​ടി രൂ​പ​യാ​യി കുറഞ്ഞു: നി​ർ​മ​ല സീ​താ​രാ​മ​ൻ
വാ​ണി​ജ്യ ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം 9.34 ല​ക്ഷം കോ​ടി രൂ​പ​യാ​യി കുറഞ്ഞു: നി​ർ​മ​ല സീ​താ​രാ​മ​ൻ
Wednesday, July 17, 2019 12:17 AM IST
രാ​ജ്യ​ത്തെ വാ​ണി​ജ്യ ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം 9.34 ല​ക്ഷം കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഇ​ട​പെ​ട​ൽ മൂ​ലം കി​ട്ടാ​ക്ക​ട​ത്തി​ൽ 1.02 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കു​റ​വാ​ണ് വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

2018-19 കാ​ല​യ​ള​വി​ൽ ഒ​രു ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ൽ ബാ​ങ്കിം​ഗ് ത​ട്ടി​പ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ധ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. ഐ​സി​ഐ​സി​ഐ ബാ​ങ്ക് (374 ത​ട്ടി​പ്പു​ക​ൾ), കോ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് (338), എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് (273), സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (273), ആ​ക്സി​ക് ബാ​ങ്ക് (195), അ​മേ​രി​ക്ക​ൻ എ​ക്സ്പ്ര​സ് ബാ​ങ്കിം​ഗ് കോ​ർ​പ​റേ​ഷ​ൻ (190) എ​ന്നീ ബാ​ങ്കു​ക​ളാ​ണ് പ​ട്ടി​ക​യി​ൽ മു​ന്നി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.