ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 19.84 കോ​ടി രൂപ അ​റ്റാ​ദാ​​യം
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന്     19.84 കോ​ടി രൂപ അ​റ്റാ​ദാ​​യം
Thursday, July 18, 2019 12:41 AM IST
തൃ​​​ശൂ​​​ർ: 2019-20 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ജൂ​​​ൺ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് 19.84 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം കൈ​​​വ​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ സാ​​​​മ്പ​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 44.99 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ബാ​​​ങ്ക് ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്. ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം, ക​​​ഴി​​​ഞ്ഞ സാ​​​​മ്പ​​ത്തി​​​ക​​​വ​​​ർ​​​ഷം ഒ​​​ന്നാം ത്രൈ​​​മാ​​​സ​​​ത്തി​​​ൽ നേ​​​ടി​​​യ 20.02 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 29.11 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു.


ക​​​റ​​​ന്‍റ് സേ​​​വിം​​​ഗ്സ് നി​​​ക്ഷേ​​​പാ​​​നു​​​പാ​​​തം 31 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 32 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ സാ​​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തി​​​ൽ 3.79 ശ​​​ത​​​മാ​​​നം ആ​​​യി​​​രു​​​ന്ന അ​​​റ്റ​​​നി​​​ഷ്ക്രി​​​യാ​​​സ്തി 2.35 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന​​​പ​​​ര്യാപ്ത​​​താ അ​​​നു​​​പാ​​​തം 13.07 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 13.85 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.