ഇലക്‌ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കൽ തീ​രു​മാ​നം ബു​ധ​നാ​ഴ്ച
ഇലക്‌ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കൽ  തീ​രു​മാ​നം ബു​ധ​നാ​ഴ്ച
Monday, July 22, 2019 10:49 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി കു​റ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച ചേ​രു​ന്ന ജി​എ​സ്ടി കൗ​ണ്‍സി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ 36-ാമ​ത് യോ​ഗം സൗ​രോ​ർ​ജ ഉ​ത്പാ​ദ​ന സം​വി​ധാ​നം, കാ​റ്റി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തോ​ത്പാ​ദ​നം എ​ന്നി​വ​യു​ടെ ജി​എ​സ്ടി​യി​ലും തീ​രു​മാ​ന​മെ​ടു​ക്കും.

സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​രു​ൾ​പ്പെ​ട്ട അം​ഗ​ങ്ങ​ൾ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ അ​ധി​ക ജി​എ​സ്ടി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ലാ​ണ് ഈയാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.


രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ജി​എ​സ്ടി സ്ലാ​ബ് 12ൽ​നി​ന്ന് അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ത്താ​നാ​ണ് തീ​രു​മാ​നം. പെ​ട്രോ​ൾ, ഡീ​സ​ൽ, ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ ഏ​റ്റ​വും വ​ലി​യ നി​കു​തി സ്ലാ​ബാ​യ 28 ശ​ത​മാ​ന​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.