അമേരിക്കയുടെ ഉപരോധം: വാ​വേ 600 ജീ​വ​നക്കാ​രെ പി​രി​ച്ചു​വി​ട്ടു
അമേരിക്കയുടെ ഉപരോധം: വാ​വേ 600 ജീ​വ​നക്കാ​രെ പി​രി​ച്ചു​വി​ട്ടു
Tuesday, July 23, 2019 10:55 PM IST
ഷാ​ങ്ഹാ​യ്: 600 ജീ​വന​ക്കാ​രെ പി​ച്ചു​വി​ട്ട​താ​യി ചൈ​നീ​സ് ടെ​ലി​കോം ഭീ​മ​ൻ വാ​വേ. അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധ​ത്തെ​ത്തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ യൂ​ണി​റ്റി​ലെ ജീ​വന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ക​ന്പ​നി​യു​ടെ അ​മേ​രി​ക്ക​യി​ലെ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് വി​ഭാ​ഗ​മാ​യ ഫ്യൂ​ച്ച​ർ​വേ ടെ​ക്നോ​ള​ജീ​സി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​തെ​ന്ന് വാ​വേ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ബ്ലൂം​ബെ​ർ​ഗി​ന്‍റെ കോ​ർ​പ​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡാ​റ്റാ​ബേ​സ് അ​നു​സ​രി​ച്ച് ഫ്യൂ​ച്ച​ർ​വേ​ക്ക് 750ൽ​പ്പ​രം ജീ​വ​നക്കാ​രു​ണ്ട്.


ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്കി​യാ​ണ് ജീ​വ​നക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​തെ​ന്നും ക​ന്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

5ജി ​വ​യ​ർ​ലെ​സ് ടെ​ക്നോ​ള​ജി​യി​ൽ വാ​വേ ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ങ്കി​ലും അ​മേ​രി​ക്ക​യി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​പ്പം അ​മേ​രി​ക്ക​ൻ ടെ​ക് ക​ന്പ​നി​ക​ളി​ൽ​നി​ന്നു​ള്ള ലൈ​സ​ൻ​സി​നും വി​ല​ക്കു​ണ്ട്. ചൈ​നീ​സ് സ​ർ​ക്കാ​രി​നു​വേ​ണ്ടി​യാ​ണ് വാ​വേ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.