ജിയോ ജിഗാഫൈബർ ഓഗസ്റ്റ് 12ന്
ജിയോ ജിഗാഫൈബർ ഓഗസ്റ്റ് 12ന്
Tuesday, July 23, 2019 10:55 PM IST
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം ഫൈ​ബ​ർ ടു ​ദ ഹോം ​എ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സാ​യ ജി​യോ ജി​ഗാ​ഫൈ​ബ​ർ ഓ​ഗ​സ്റ്റ് 12ന് ​വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​വ​ത​ര​ണ​മു​ണ്ടാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ജി​ഗാ ഫൈ​ബ​ർ പ​ദ്ധ​തി രാ​ജ്യ​വ്യാ​പ​ക​മാ​യി 1,100 ന​ഗ​ര​ങ്ങ​ളി​ൽ വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്തി​യിടെ 2,500 രൂ​പ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റു​ള്ള ഒ​പ്റ്റി​ക്ക​ൽ നെ​റ്റ്‌​വ​ർ​ക്ക് ടെ​ർ​മി​ന​ൽ സം​വി​ധാ​ന​ം ജി​യോ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.