പ്ര​വാ​സി ചി​ട്ടി: കെ​എ​സ്എ​ഫ്ഇ ശാ​ഖ​ക​ളി​ൽ നേ​രിട്ടു ചേ​രാം
പ്ര​വാ​സി ചി​ട്ടി: കെ​എ​സ്എ​ഫ്ഇ  ശാ​ഖ​ക​ളി​ൽ  നേ​രിട്ടു ചേ​രാം
Tuesday, July 23, 2019 10:55 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​വ​​​​ധി​​​​ക്കു നാ​​​​ട്ടി​​​​ലെ​​​​ത്തു​​​​ന്ന പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കു കെ​​​​എ​​​​സ്എ​​​​ഫ്ഇ ശാ​​​​ഖ​​​​ക​​​​ള്‍​വ​​​​ഴി നേ​​​​രി​​​​ട്ട് പ്ര​​​​വാ​​​​സി ചി​​​​ട്ടി​​​​യി​​​​ല്‍ ചേ​​​​രാം. ചി​​​​ട്ടി​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ നല്കു​​​​ന്ന​​​​തി​​​​നും ചി​​​​ട്ടി​​​​യി​​​​ൽ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ചേ​​​​രു​​​​ന്ന​​​​തി​​​​നു സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ‘പ്ര​​​​വാ​​​​സി ഗ്രാ​​​​ൻ​​​​ഡ് ഡേ’ ​​​​എ​​​​ന്ന പേ​​​​രി​​​​ല്‍ 40 ദി​​​​വ​​​​സം നീ​​​​ളു​​​​ന്ന പ​​​​രി​​​​പാ​​​​ടി കെ​​​​എ​​​​സ്എ​​​​ഫ്ഇ ആ​​​​രം​​​​ഭി​​​​ച്ചു. ഓ​​​​ഗ​​​​സ്റ്റ് 31 വ​​​​രെ കെ​​​​എ​​​​സ്എ​​​​ഫ്ഇ​​​​യു​​​​ടെ 577 ശാ​​​​ഖ​​​​ക​​​​ളി​​​​ലും ഈ ​​​​സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ടാ​​​​കും.

പ്ര​​​​വാ​​​​സി ചി​​​​ട്ടി​​​​യി​​​​ല്‍ ചേ​​​​രാ​​​​ന്‍ ശാ​​​​ഖ​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​വ​​​​ര്‍ വീ​​​​സ, പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ട്, ഫോ​​​​ട്ടോ, ജോ​​​​ലി ചെ​​​​യ്യു​​​​ന്ന രാ​​​​ജ്യ​​​​ത്തെ ഏ​​​​തെ​​​​ങ്കി​​​​ലും തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ എ​​​​ന്നി​​​​വ​​​​യോ മൊ​​​​ബൈ​​​​ലി​​​​ല്‍ എ​​​​ടു​​​​ത്ത അ​​​​വ​​​​യു​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യ ചി​​​​ത്ര​​​​മോ കൈ​​​​വ​​​​ശം ക​​​​രു​​​​ത​​​​ണം. ഒ​​​​ടി​​​​പി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണും വേ​​​​ണം. ഇ​​​​ത്ര​​​​യു​​​​മു​​​​ണ്ടെ​​​​ങ്കി​​​​ല്‍ ശാ​​​​ഖ​​​​യി​​​​ല്‍​നി​​​​ന്നു​​​​ത​​​​ന്നെ എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പ​​​​ണ​​​​മ​​​​ട​​​​ച്ച് പ്ര​​​​വാ​​​​സി ചി​​​​ട്ടി​​​​യി​​​​ൽ ചേ​​​​രാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.