ബിഎസ്എൻഎലിനെ തകർച്ചയിൽനിന്നു രക്ഷിക്കണം: എം. വിജയകുമാർ
Wednesday, August 7, 2019 11:39 PM IST
തിരുവനന്തപുരം: തകർച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ബിഎസ്എൻഎലിനെ രക്ഷിക്കാൻ ജാഗ്രത കാണിക്കണമെന്ന് കെടിഡിസി ചെയർമാൻ എം. വിജയകുമാർ. ബിഎസ്എൻഎൽ കരാറുകാരുടെ സംസ്ഥാനതല ധർണ തിരുവനന്തപുരം സിജിഎം ഓഫീസ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി, ബിഎസ്എൻഎൽ സിവിൽ വിഭാഗം പ്രസിഡന്റ് എം.ഡി. വർഗീസ്, സെക്രട്ടറി കെ. ഗിരീഷ്, വൈസ് പ്രസിഡന്റ് എസ്. പ്രവീണ്‍കുമാർ, കേബിൾ വിഭാഗം പ്രസിഡന്റ് അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.