ഓണത്തിന് പിട്ടാപ്പിള്ളിൽ പൊന്നും പണവും ഓഫർ
Tuesday, August 13, 2019 11:49 PM IST
കൊച്ചി: ഓണത്തോടനുബന്ധിച്ചു പൊന്നും പണവും ഓഫറുമായി പിട്ടാപ്പിള്ളിൽ ഏജൻസീസ്. ഓഫറിലൂടെ ബംപർ സമ്മാനമായി 101 പവൻ സ്വർണവും പർച്ചേസുകൾക്ക് കാഷ് ബാക്ക് കൂപ്പണും സ്വന്തമാക്കാം. ഓണവിപണിയോടനുബന്ധിച്ചു ഗൃഹോപകരണങ്ങൾക്ക് അന്പതു ശതമാനം വരെ വിലക്കുറവും കോംബോ ഓഫറും ഫിനാൻസ് പർച്ചേസുകൾക്ക് കാഷ് ബാക്ക് ഓഫറും തുടങ്ങി മറ്റു നിരവധി ഓഫറുകളുമുണ്ട്.
എസി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങൾക്ക് വിലക്കുറവും എല്ലാ ഉപകരണങ്ങൾക്കും എക്സ്റ്റൻഡഡ് വാറന്റി സൗകര്യവും പലിശരഹിത തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനവസരവും എക്സ്ചേഞ്ച് സൗകര്യവും ഉപയോക്താക്കൾക്കായി പിട്ടാപ്പിള്ളിൽ ഒരുക്കിയിട്ടുണ്ട്. പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 28 നഗരങ്ങളിലുള്ള 40 ഷോറൂമുകളിലും ഓഫറുകൾ ലഭ്യമായിരിക്കും.