ഗോഎയറിന് അന്താരാഷ്ട്ര അംഗീകാരം
Tuesday, August 13, 2019 11:49 PM IST
കൊച്ചി: ഏറ്റവും വിശ്വസനീയമായ ആഭ്യന്തര എയർലൈനായി ഗോ എയറിനെ അമേരിക്കയിലെ ഇന്റർനാഷണൽ ബ്രാൻഡ് കണ്‍സൾട്ടിംഗ് (ഐബിസി) കോർപറേഷൻ തെരഞ്ഞെടുത്തു.
മികച്ച പ്രകടനം, സേവനങ്ങളുടെ ഗുണനിലവാരം, പുതുമകൾ, ഉപഭോക്തൃ സംതൃപ്തി, മാനേജുമെന്റിന്റെ ദീർഘകാല ദർശനം, ബിസിനസ് തന്ത്രങ്ങൾ, സെഗ് മെന്റിലെ ഭാവി ലക്ഷ്യങ്ങൾ എന്നിവ പരിഗണിച്ചാണ് ഗോഎയറിന് ബഹുമതി ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഗോഎയർ മാർക്കറ്റിംഗ് ആൻഡ് ഇകൊമേഴ്സ് വൈസ് പ്രസിഡന്റ് ഷബ്നം സയ്യിദ്, പിആർ ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ബകുൽ ഗാല എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.
തുടർച്ചയായി 10 മാസത്തെ ഗോ എയറിന്റെ ഓണ്‍ ടൈം പെർഫോമൻസ് (ഒടിപി) ആണ് ഐബിസിയുടെ ഉപഭോക്തൃ സർവേ പ്രധാനമായും പരിഗണിച്ചത്. ഈ കാലയളവിൽ ഗോഎയർ ഏറ്റവും ഉയർന്ന ലോഡ് ഫാക്ടേഴ്സ് കൈവരിക്കുകയും ചെയ്തു. യാത്രക്കാർക്ക് മികച്ചതും സുരക്ഷിതവും വിശ്വസനീയവുമായ യാത്രാനുഭവമാണ് ഗോ എയർ നൽകുന്നതെന്നു ഗോഎയർ മാനേജിംഗ് ഡയറക്ടർ ജെ. വാഡിയ പറഞ്ഞു.