തുടർച്ചയായ ഒന്പതാം മാസവും വാഹനവില്പനയിൽ ഇടിവ്
Tuesday, August 13, 2019 11:49 PM IST
ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം മാ​സ​വും വാ​ഹ​ന​വി​പ​ണി​യി​ൽ ഇ​ടി​വ്. ആ​ഭ്യ​ന്ത​ര യാ​ത്രാ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന ജൂ​ലൈ​യി​ൽ 30.98 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 2,00,790 ആ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സം 2,90,931 വാ​ഹ​ന​ങ്ങ​ൾ വി​റ്റ സ്ഥാ​ന​ത്താ​ണ് ഈ ​ഇ​ടി​വെ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് (സി​യാം) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മോ​ട്ടോ​ർ​സൈ​ക്കി​ൾ വി​ല്പ​ന 11,51,324ൽ​നി​ന്ന് 18.88 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 9,33,996 എ​ണ്ണ​മാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ആ​കെ വി​ല്പ​ന​യി​ൽ 16.82 ശ​ത​മാ​ന​മാ​ണ് ഇ​ടി​വ്. അ​താ​യ​ത് 2018 ജൂ​ലൈ​യി​ൽ വി​റ്റ 18,17,406 എ​ണ്ണ​ത്തി​ൽ​നി​ന്ന് 2019 ജൂ​ലൈ​യി​ൽ 15,11,692 എ​ണ്ണ​ത്തി​ലേ​ക്കു താ​ഴ്ന്നു. കൊ​മേ​ഴ്സ​ൽ വാ​ഹന​വി​ല്പ​ന​യി​ൽ 25.71 ശ​ത​മാ​ന​മാ​ണ് ഇ​ടി​വ്.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ 15,000 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ൽ കൂ​ടു​ത​ലും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ്. വാ​ഹ​ന​വി​പ​ണി ഈ ​അ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ ഇ​ല്ലാ​താ​കു​മെ​ന്നും സി​യാം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വി​ഷ്ണു മാ​തു​ർ അ​റി​യി​ച്ചു.

2008-09ലും 2013-14​ലും ഇ​ന്ത്യ​ൻ വാ​ഹ​ന​വി​പ​ണി​യി​ൽ ഇ​ടി​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഏ​തെ​ങ്കി​ലും ഒ​രു സെ​ഗ്‌​മെ​ന്‍റി​ൽ മാ​ത്ര​മാ​യി​രു​ന്നു ആ ​ഇ​ടി​വ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ എ​ല്ലാ സെ​ഗ്‌​മെ​ന്‍റി​ലും വി​ല്പ​ന​യി​ൽ ഇ​ടി​വാ​ണ്. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.