വാണിജ്യ വാഹനങ്ങൾക്ക് ടാറ്റാ മോട്ടോഴ്സിന്റെ സൗജന്യ സർവീസ് ചെക്ക് അപ് ക്യാന്പ്
Wednesday, August 14, 2019 11:56 PM IST
കൊച്ചി: വാണിജ്യ വാഹനങ്ങൾക്കായി സൗജന്യ സർവീസ് ചെക്ക് അപ് ക്യാമ്പ് ഒരുക്കി ടാറ്റ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്സ് എയ്സ് വാഹനങ്ങളുടെ വില്പന 22 ലക്ഷം കവിഞ്ഞതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് സൗജന്യ സർവീസ് ചെക്ക് അപ് ക്യാമ്പ് ആരംഭിക്കുന്നത്. രാജ്യത്തുടനീളമുള്ള ടാറ്റയുടെ 1400 സർവീസ് സെന്ററുകളിലൂടെ ഈ സേവനം ലഭ്യമാകും. ഈ മാസം 31 വരെയാണ് കാലാവധി.