സ്മാര്‍ട്ട് ടയറുകളുമായി ജെകെ ടയർ
Wednesday, August 14, 2019 11:56 PM IST
ന്യൂഡൽഹി: ജെകെ ടയര്‍ ആൻഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്മാര്‍ട്ട് മോണിട്ടറിംഗ്, മെയിന്റനന്‍സ് സൗകര്യങ്ങള്‍ ലഭ്യമാക്കിയ പുതിയ ബ്രാന്‍ഡ് "ട്രീല്‍ സെന്‍സേഴ്സ്' ടയറുകള്‍ വിപണിയില്‍ എത്തിച്ചു.
ട്രീല്‍ സെന്‍സറുകളിലൂടെ ടയറുകളിലെ മര്‍ദവും ചൂടും പരിശോധിക്കാവുന്ന ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് സെന്‍സര്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ വാഹന ഉടമയുടെ മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ ബ്ലൂടൂത്ത് സഹായത്തോടെ സമയബന്ധിതമായി അറിയാന്‍ സാധിക്കും.