മണപ്പുറം ഫിനാൻസിന് 269 കോടി രൂപ അറ്റാദായം
Wednesday, August 14, 2019 11:56 PM IST
തൃശൂർ: മണപ്പുറം ഫിനാൻസ് ലിമിറ്റഡിന് ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിൽ 35.27 ശതമാനം വർധനയോടെ 268.91 കോടി രൂപ അറ്റാദായം. തലേ വർഷം ഇതേ കാലയളവിൽ 198.79 കോടി രൂപയായിരുന്നു അറ്റാദായം. അതേസമയം, മാതൃകന്പനിയുടെ മാത്രം അറ്റാദായം 219.53 കോടി രൂപയാണ്.
ഗ്രൂപ്പിന്റെ വരുമാനം 25.50 ശതമാനം ഉയർന്ന് 1174.48 കോടി രൂപയായി. കഴിഞ്ഞവർഷം ഇത് 935.82 കോടിയായിരുന്നു. മണപ്പുറം ഗ്രൂപ്പിന്റെ ആകെ ആസ്തിയിൽ 21.47 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ സാന്പത്തിക വർഷത്തെ ആദ്യ ക്വാർട്ടറിൽ ആകെ ആസ്തി 16,617.78 കോടിയായിരുന്നെങ്കിൽ ഈ വർഷം 20,185.94 കോടി രൂപയായി ഉയർന്നു. രണ്ടു രൂപ മുഖവിലയ്ക്കുള്ള ഓഹരികളിൽ 0.55 രൂപ ഇടക്കാല ലാഭവീതം നല്കാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.