മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: യൂസഫലി അഞ്ചു കോടിയും കല്യാണ് ജ്വല്ലറി ഒരു കോടിയും നല്കും
Wednesday, August 14, 2019 11:56 PM IST
തിരുവനന്തപുരം: കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിനു കൈത്താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രവാസി വ്യവസായി എം.എ. യൂസഫ് അലി അഞ്ചു കോടി രൂപയും കല്യാണ് ജ്വല്ലറി ഒരു കോടി രൂപയും നല്കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പളള്ളി ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കി. ഇന്നലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി മന്ത്രി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനു ചെക്ക് കൈമാറും. 2018ലെ പ്രളയകാലത്ത് കല്യാണ് ജ്വല്ലേഴ്സ് രണ്ടു കോടിയിലധികം രൂപ ദുരിതാശ്വാസപ്രവർത്തനത്തിനായി ചെലവഴിച്ചിരുന്നു.