തിയാഗോ, ടിഗോർ എന്നിവയുടെ പുതിയ ജെടിപി പതിപ്പുകൾ വിപണിയിൽ
Wednesday, August 14, 2019 11:56 PM IST
മുംബൈ: ടാറ്റാ മോട്ടോഴ്സിന്റെയും ജയെം ഓട്ടോമോട്ടീവ്സിന്റെയും സംയുക്ത സംരംഭമായ ജെടി സ്പെഷൽ വെഹിക്കിൾസ് തിയാഗോ, ടിഗോർ എന്നിവയുടെ പുതിയ പതിപ്പുകളാണ് വിപണിയിൽ അവതരിപ്പിച്ചത്.
ആകർഷകമായ നിറങ്ങളിൽ അവതരിപ്പിച്ച ജെടിപി മോഡലുകളുടെ പ്രധാന പ്രത്യേകതകൾ ഓട്ടോ ഫോൾഡ് ഒൗട്ട്സൈഡ് മിററുകൾ, പിയാനോ ബ്ലാക്ക് ഷാർക്ക് ഫിൻ ആന്റിന, ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹർമൻ സൗണ്ട് സിസ്റ്റം എന്നിവയാണ്.
ടാറ്റയുടെ 1.2 ലിറ്റർ പെട്രോൾ എൻജിനാണ് ഇരു മോഡലുകളുടെയും കരുത്ത്. എന്നാൽ, എൻജിൻ റേസിംഗിന് ഉതകുന്ന വിധത്തിൽ ജയെം ഓട്ടോമോട്ടീവ് ട്യൂൺ ചെയ്തിട്ടുണ്ട്. നാച്വറലി ആസ്പിരേറ്റഡ് സ്റ്റേറ്റിൽ 85 പിഎസ് പവറിൽ 114 എൻഎം ആണ് സാധാരണ എൻജിൻ ഉത്പാദിപ്പിക്കുക. എന്നാൽ, ജെടിപിയിൽ 114 പിഎസ് പവറിൽ 150 എൻഎം ടോർക്കാണ് ഉത്പാദിപ്പിക്കുക.
വില: തിയാഗോ ജെടിപി - 6.69 ലക്ഷം രൂപ, ടിഗോർ ജെടിപി 7.59 ലക്ഷം രൂപ. വിലയിൽ പഴയ തിയാഗോ ജെടിപിയെക്കാൾ 30,000 രൂപയും പഴയ ടിഗോർ ജെടിപിയെക്കാൾ 20,000 രൂപയും പുതിയ വാഹനങ്ങൾക്ക് കൂടുതലുണ്ട്.