ചൈനയുടെ വ്യാവസായിക ഉത്പാദനം ഇടിഞ്ഞു
Wednesday, August 14, 2019 11:56 PM IST
ബെയ്ജിംഗ്: അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ അനന്തരഫലമന്നോണം ചൈനയുടെ വ്യാവസായിക ഉത്പാദനം താഴ്ന്നു. ജൂണിലെ ഫാക്ടറി ഉത്പാദനം 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി. നിക്ഷേപവും ചില്ലറ വല്പനയും കുറഞ്ഞതും വലിയ തിരിച്ചടിയായി.
ജൂണിലെ 6.3 ശതമാനത്തിൽനിന്ന് വ്യാവസായികോത്പാദനം 4.8 ശതമാനത്തിലേക്കു താഴ്ന്നു. 2002നു ശേഷമുള്ള ഏറ്റവും താഴ്ന്ന അവസ്ഥയിലാണ് ചൈനയിപ്പോൾ.