പ്ലാസ്റ്റിക് എക്സ്പോ ഐപ്ലക്സ് 2019 ബംഗളൂരുവിൽ
Saturday, August 17, 2019 10:13 PM IST
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വ്യാപാര പ്ലാസ്റ്റിക് എക്സ്പോ ഐപ്ലക്സ്-2019 ന്റെ പത്താമത് എഡീഷൻ 23 മുതൽ 25 വരെ ബംഗളൂരു അന്താരാഷ്ട്ര എക്സിബിഷൻ സെന്ററിൽ നടക്കും.
പ്ലാസ്റ്റിക് മേഖലയിലെ ഉത്പാദകർ, ഡീലർമാർ, വില്പനക്കാർ, ഉപയോക്താക്കൾ എന്നിവർ ഐപ്ലക്സിന്റെ ഭാഗമാകും. പ്രാദേശിക സംരംഭകർക്ക് ആഗോള ബിസിനസ് സാധ്യതകൾ തുറന്നുകൊടുക്കുകയാണ് എക്സിബിഷന്റെ പ്രധാന ലക്ഷ്യമെന്നു ഐപ്ലക്സ് 2019 കണ്‍വീനർ ഹരിറാം താക്കർ പറഞ്ഞു.
കേരളം, കർണാടക, തമിഴ്നാട്, തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷനുകളും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയും ചേർന്നാണ് ഐപ്ലക്സ് സംഘടിപ്പിക്കുന്നത്.