ബാങ്ക് മാനേജർമാരുടെ ദ്വിദിന സമ്മേളനം
Monday, August 19, 2019 12:16 AM IST
കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജർമാരുടെയും പ്രോസസിംഗ് സെന്റർ മാനേജർമാരുടെയും ദ്വിദിന സമ്മേളനം എറണാകുളം നോർത്തിലെ ലൂമിനറ ഹോട്ടലിൽ ആരംഭിച്ചു.
വിവിധ വായ്പകൾ, ശുദ്ധജല വിതരണ പദ്ധതികൾ, സ്വച്ഛഭാരത്, വനിതാ ശക്തീകരണം, ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ, ഫിനാൻഷ്യൽ ഇൻക്യൂബേഷൻ, വയോജനങ്ങൾക്കുള്ള പദ്ധതികൾ, പ്രാദേശികാവശ്യങ്ങൾക്കുള്ള വിവിധ പദ്ധതികൾ, കാഷ്ലെസ് ഇക്കോണമി, ഡിജിറ്റൽ പേയ്മെന്റ്സ് എന്നിവയ്ക്ക് കൂടുതൽ ആക്കം നൽകാനുള്ള നടപടികളെപ്പറ്റി യോഗം ചർച്ചചെയ്യും.