പ്രളയ ബാധിതർക്ക് കൈത്താങ്ങായി ആമസോൺ
Monday, September 9, 2019 11:51 PM IST
കൊച്ചി: പ്രളയ ബാധിതരായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആമസോൺ ഓണ കിറ്റുകൾ വിതരണം ചെയ്യും. കൂടാതെ ആമസോൺ പേജിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസഹായം നല്കുന്നതിന് കേരള സർക്കാരുമായി കൈകോർത്ത് ആമസോൺ പേമെന്റ് ഗേറ്റ്വേ സംയോജിപ്പിച്ചിട്ടുണ്ട്. ഡെലിവറി ചാർജുകൾ ഒഴിവാക്കിക്കൊണ്ട് ആമസോൺ സെല്ലർ നെറ്റ്വർക്കും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.
കേരളം, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്കായി 14 ലക്ഷത്തിലധികം രൂപയുടെ ധനസമാഹരണം നടത്താൻ ആമസോണിനു കഴിഞ്ഞു.