കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാർക്ക് ഓണസമ്മാനം
Monday, September 9, 2019 11:51 PM IST
കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ നിന്നു യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഓണസമ്മാനം നൽകുന്നു. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച സമ്മാന വിതരണം ഇന്ന് ഉച്ചവരെയുണ്ടാകും. വിമാനത്താവള കന്പനിയുടെയും എയർലൈൻസ് ഓപ്പറേറ്റേഴ്സ് കമ്മിറ്റിയുടെയും സഹകരണത്തോടെ സ്പീഡ് വിംഗ്സ് സർവീസസാണ് ഓണസമ്മാന ഗിഫ്റ്റ് കൂപ്പണ്‍ സൗജന്യമായി നല്‍കുന്നത്.
സമ്മാന വിതരണച്ചടങ്ങ് എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ ഉദ്ഘാടനം ചെയ്തു. ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, മൊബൈൽ ഫോണ്‍, സ്വർണ നാണയങ്ങൾ ഉൾപ്പെടെ ഇരുപതോളം ഇനം സമ്മാനങ്ങളാണ് നല്‍കുന്നത്.